കുണ്ഡലിനി – ഒരന്വേഷണം 1

കുണ്ഡലിനി – ഒരന്വേഷണം 1 June 4, 2020Leave a comment

ലോകത്തിലെ സൃഷ്ടികള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. മാനസിക ചിന്താഗതിയിലും കലാപരമായ പ്രകടനപരതയിലും ബുദ്ധിവ്യാപാരത്തിലും ഓരോരുത്തരും വ്യത്യസ്ഥരാണ്. ചിലര്‍ക്കു തങ്ങളുടെ സാഹിത്യരചനയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുവാന്‍ കഴിയുന്നു. മറ്റുചിലര്‍ക്ക് വശ്യമനോഹരമായ ചിത്രങ്ങള്‍ രചിക്കുവാന്‍ കഴിയുന്നു. തന്റെ നാദധാരയില്‍ ജനങ്ങളെ ആനന്ദിപ്പിക്കുവാന്‍ കഴിയുന്നവരും സമരാങ്കണങ്ങളില്‍ നേതൃത്വം നല്‍കുന്നവരും നമുക്കിടയിലുണ്ട്. ഇതില്‍നിന്നെത്തിച്ചേരുന്ന ഒരു നിഗമനമുണ്ട്. ഓരോവ്യക്തിയിലും അവനുമാത്രം പ്രയോഗിക്കുവാന്‍ കഴിയുന്ന ഊര്‍ജം ഉണ്ട്. അതവനില്‍ ഉറങ്ങിക്കിടക്കുകയാണ്. അതിനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്താല്‍ അത്ഭുതകരമായ വൈദഗ്ദ്ധ്യം ഉണ്ടാകും. അതിനു സ്വപ്രയത്‌നമോ ശാസ്ത്രീയമായ അഭ്യസനമോ വേണ്ടിവരും.

മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഈ ഊര്‍ജസ്രോതസ്സിന്റെ പേരാണ് കുണ്ഡലിനി. പ്രാണശക്തി എന്നും ഇതിനെ വിളിക്കാം. മനുഷ്യന്റെ അവബോധവുമായി ഇതു ബന്ധപ്പെട്ടു കിടക്കുന്നു. നട്ടെല്ലില്‍ അടിഭാഗത്തായാണ് ഇതു സ്ഥിതിചെയ്യുന്നത്. പുരുഷനില്‍ മലദ്വാരത്തിനും മൂത്രനാളിക്കുമിടയിലായി നട്ടെല്ലില്‍ ഒരു ഭാഗമുണ്ട്. സ്ത്രീകളില്‍ മലദ്വാരത്തിനും ഗര്‍ഭപാത്രത്തിനും ഇടയിലുള്ള സ്ഥാനം എന്നും പറയാം. നട്ടെല്ലില്‍ ഈ ഭാഗത്ത് ഉന്തിനില്‍ക്കുന്ന ഒരു തടിപ്പുണ്ട്. ഈ തടിപ്പ് സങ്കല്‍പ്പമല്ല. ഭൗതികമായിത്തന്നെ ഇതു കാണുവാന്‍ കഴിയും. ഗ്രന്ഥി എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതിനെ സ്പര്‍ശിക്കുവാനും ഞെക്കുവാനും കഴിയും. സുഷുപ്തിയിലുള്ള ഊര്‍ജകേന്ദ്രമാണിത്. ഇതിനെ കുണ്ഡലിനി ശാസ്ത്രത്തില്‍ മൂലാധാരം എന്നു വിളിക്കുന്നു. നട്ടെല്ലില്‍ തലകീഴായി മൂന്നരചുറ്റില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സര്‍പ്പത്തിന്റെ ആകൃതി ഇതിനു നല്‍കിയിരിക്കുന്നു. സര്‍പ്പത്തിന്റെ വാല്‍ഭാഗം മുകളിലാണ്.
ഈ ശക്തിവിശേഷത്തെ ഉണര്‍ത്തുവാനും ഉയര്‍ത്തുവാനും മനുഷ്യര്‍ പണ്ടുമതലേ ശ്രമിക്കുന്നുണ്ട്.പലരും അതില്‍ വിജയിച്ചിട്ടുമുണ്ട്.

ഇതിനെ ഉണര്‍ത്തുവാന്‍ ശരീരത്തേയും മനസ്സിനേയും സജ്ജമാക്കേണ്ടതുണ്ട്. ആസനം, പ്രാണായാമം, ധ്യാനം ക്രിയായോഗം തുടങ്ങിയവയാണ് ഇതിനായി വിധിച്ചിരിക്കുന്നത്. ശരീരശുദ്ധി, മനശുദ്ധി, ഭക്ഷണക്രമീകരണം, സത്സംഗനിഷ്ഠ ഇവയൊക്കെ ഇതിനുള്ള മുന്നൊരുക്കങ്ങളാണ്.
ഈ വിധത്തില്‍ മനസ്സും ശരീരവും സജ്ജമായാല്‍ പ്രാണശക്തിയെ മൂലാധാരത്തില്‍ പ്രയോഗിക്കണം. ആ ശക്തിവിശേഷം കുണ്ഡലിനിയെ ഉണര്‍ത്തും. നട്ടെല്ലില്‍ സുഷുമ്‌നയിലൂടെ മുകളിലേക്കതുയരും. അങ്ങിനെ മസ്തിഷ്‌കത്തില്‍ കുണ്ഡലിനി എത്തിച്ചേരും.
കുണ്ഡലിനി ഉയരുമ്പോള്‍ വിവിധചക്രങ്ങള്‍ സജീവമാകും. തലച്ചോറിലെ വിവിധ ഭാഗങ്ങളുമായി ബന്ധമുള്ളവയാണ് ഈ ചക്രങ്ങള്‍. അതിനാല്‍ ഓരോ ചക്രത്തേയും പ്രചോദിപ്പിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മസ്തിഷ്‌കഭാഗങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കും. പൂക്കള്‍ വിടരുമ്പോള്‍ എന്നതുപോലെ ആ ഭാഗത്ത് ചൈതന്യം പ്രസരിക്കും. പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.

സാധാരണമനുഷ്യനില്‍ മൂലാധാരത്തിലാണു കുണ്ഡലിനി സ്ഥിതിചെയ്യുന്നത്. കുണ്ഡലിനി ഉയര്‍ന്ന ചക്രങ്ങളില്‍ നിലകൊള്ളുന്ന പ്രതിഭാധനന്മാരെയും കാണുവാന്‍ കഴിയും. ജീവിതകാലത്ത് പ്രത്യേക ധ്യാനപരിശീലനങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും അവരില്‍ കുണ്ഡലിനി ഉയര്‍ന്ന ചക്രങ്ങളില്‍ തന്നെ കാണപ്പെടുന്നു. സംഗീതം, ചിത്രരചന, ശില്‍പനിര്‍മാണം തതുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളില്‍ ഈ പ്രത്യേകത കാണുവാന്‍ കഴിയുന്നുണ്ടല്ലോ. അടുത്തകാലത്ത് അന്തരിച്ച എസ്. പി. ബാലസുബ്രഹ്മണ്യം സംഗീതലോകത്ത് വിസ്മയമായിരുന്നു. സംഗീതജ്ഞന്റെ പുത്രനായ അദ്ദേഹം സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ല. എങ്കിലും അദ്ദേഹം ലോകം ആദരിക്കുന്ന പാട്ടുകാരനായി. ജനിക്കുമ്പോള്‍ത്തന്നെ ഉയര്‍ന്ന ചക്രത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭ നിലകൊണ്ടിരുന്നു എന്ന് ഈ ശാസ്ത്രം പഠിപ്പിക്കുന്നു.

മൂലാധാരത്തില്‍ കുണ്ഡലിനി സ്ഥിതിചയ്യുമ്പോഴുള്ള അവസ്ഥയല്ല സഹസ്രാരത്തില്‍- മസ്തിഷ്‌കത്തില്‍ ഉയര്‍ന്ന സ്ഥാനം- സ്ഥിതിചെയ്യുമ്പോള്‍. സാധാരണഗതിയില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മിളില്‍ അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. ചുറ്റപാടുമുള്ള പ്രകൃതിയുടെയും വ്യക്തികളുടെയും സ്വാധീനങ്ങള്‍ ഇതില്‍ പ്രകടമാവും. കണ്ണില്ലെങ്കില്‍ കാഴ്ചയേയും ചെവിയില്ലെങ്കില്‍ കേള്‍വിയെയും ബാധിക്കും. എന്നാല്‍ കുണ്ഡലിനി സഹസ്രാരത്തിലെത്തുമ്പോള്‍ പഞ്ചന്ദ്രിയങ്ങളുടെയും പ്രകുതിയുടെയും അവയവങ്ങളുടെയും സ്വാധീനം അപ്രസക്തമാകും. വിടര്‍ന്നുനില്‍ക്കുന്ന സഹസ്രാരപുഷ്പങ്ങള്‍ സാധകനില്‍ ഉണര്‍ത്തുന്ന അവബോധം അനിര്‍വചനീയമാണ്. അനുഭവങ്ങളുടെ സാക്ഷ്യം അവയ്ക്കാവശ്യമില്ല.
മാധവന്‍ കുട്ടി

kulaguru

sreeyuth Balakrishnanath

  · 

ഗോപികാവിദ്യ: ഒരു അവലോകനം

PROMOD KOLAPPADY

ഹംസയോഗത്തിന്റെ ആചാര്യനും കുലഗുരുവു മായി രുന്ന സ്വാമി ശ്രീയുത് ഭൈരവനന്ദയോഗീന്ദ്രനാഥ് അവർകൾ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണ് ഗോപികവിദ്യ.

ഹംസസാധനയുടെ ര ഹസ്യങ്ങൾ സംക്ഷേപമായി വിവരിക്കുന്നു എന്നതാണ് ഇതി ന്റെ സവിശേഷത. അതിനാൽ ഇതിന്റെ മർമം ഗ്രഹിക്കു വാൻ സാമ്പ്ര ദായിക ഹംസവിദ്യസിദ്ധിച്ച ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളു.

ഗോപികാവിദ്യ എന്ന പേരിനു തന്നെ പ്രത്യേകതയുണ്ട്. ശ്രികൃഷ്‌ണന്റെ ഓടക്കുഴൽ നാദം കേൾക്കുന്ന മാത്ര യിൽ തന്നെ ഗോപികമാർ അതിൽ ലയിച്ചു നിശ്ചല മാ യി നിന്ന് പോകുന്ന തായി പുരാണഗ്രന്ഥങ്ങളിൽ കാ ണാം.

യോഗസാധകർക്ക് ഇതി ന്റെ അന്തരാർത്ഥമാണ് പഥ്യം. അതെന്തെന്നു പരിശോധിക്കാം.

ഓടക്കുഴലിന് ഒൻപത് ദ്വാരങ്ങളുണ്ട്.ഇത് മനുഷ്യ (സൂ ക്ഷ്മ) ശരീരത്തിന്റെ പ്രതിരൂപമാണ്. ശരീരത്തിന് ഒ ൻപത് ദ്വാരങ്ങളുള്ളതായി കഠോപനിഷത്തിൽ വർ ണ്ണനയുണ്ട്. ഇവയുടെ നിലനിൽപ്പ് സുഷുമ്നാനാഡിയെ ആധാരമാക്കിയാണ്.

സുഷുമ്നാനാഡിയിലൂടെ ഊതുമ്പോൾ (ഹംസവി ദ്യ) ഇന്ദ്രിയങ്ങളായ ഗോപികമാർ നിശ്ചലമാകുന്നു എന്ന തത്വമാണ് ‘ഗോപികാവിദ്യ’ എന്ന പദപ്രയോ ഗം അർത്ഥമാക്കുന്നത്.

ബ്രഹ്മസമാധിയിൽ ലയിച്ചിരിക്കുന്ന ദത്താത്രേയ മഹ ർഷിയെ പ്രണമിച്ചുകൊണ്ടാണ് പുസ്തകം ആ രംഭിക്കുന്നത്.

യാതൊരു വളച്ചുകെട്ടലുമില്ലാതെ ‘അ’കാര ‘ഉ’കാര ,‘മ’കാര ങ്ങളുടെയും, അർദ്ധമാത്രയുടെയും സം യുക്തമായ പ്രണവ ത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വിഷയത്തിലേക്ക് പ്രവേശി ക്കുന്നു.

പ്രണവത്തെ കുറിച്ചു പറയുവാനുള്ളതെല്ലാംത ന്നെ സംക്ഷേപമായി വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന് ആകെ 35 ഏടുകൾ മാത്രമേ ഉള്ളു. അതിനാൽ അതി സൂ ക്ഷ്‌മമായ വിദ്യ എത്രയും നിഗൂഢമായാണ് വിവരിച്ചി രി ക്കുന്നതെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.

സാധകർക്ക് തന്നെ ഇതിന്റെ അടിത്തട്ടിലേക്ക് പോയി സാ രം മുഴുവൻ ഗ്രഹിക്കാൻ പ്രയാസമായിരിക്കെ, സാ ധകര ല്ലാ ത്തവരുടെകാര്യം എന്ത് പറയാൻ?.

അതിനാൽ ജിജ്ഞാസുക്കളുടെ ചോദ്യത്തിന് ഉത്തര മായി ഗോപികാവിദ്യനോക്കിയാൽ മതി എന്ന മ റുപടി ഒട്ടുംപ്രായോഗികമോ പ്രയോ ജനകരമോ അല്ല.

വിദ്യയെ സംബന്ധിച്ചുള്ള, അതിന്റെ അ നുഷ്ടാന ത്തെ ക്കുറിച്ചുള്ള ആശങ്കകൾക്ക് പരിഹാരം ഗുരു ക്കന്മാരെ സമീപിക്കുക എന്നതാണ്

കുണ്ഡലിനി —–Madhavan Kutty

ഭാതീയ യോഗശാസ്ത്രത്തില്‍ കുണ്ഡലിനി പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ചില അഭിപ്രായങ്ങള്‍ ഇവിടെ പരിശോധിക്കുന്നു.
മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജസ്രോതസ്സിന്റെ പേരാണ് കുണ്ഡലിനി. മനുഷ്യന്റെ അവബോധവുമായി ബന്ധപ്പെട്ടാണ് ഇതു ചര്‍ച്ചചെയ്യപ്പെടുന്നത്. നട്ടെല്ലില്‍ താഴെഭാഗത്തായി മൂലാധാരം സ്ഥിതിചെയ്യുന്നു. പുരുഷനില്‍ മലദ്വാരത്തിനും മൂത്രസഞ്ചിക്കും ഇടയിലാണിതിന്റെ സ്ഥാനം. സ്ത്രീകളില്‍ മലദ്വാരത്തിനും ഗര്‍ഭപാത്രത്തിനുമിടയിലാണിത്. ഈ ഭാഗത്ത് നട്ടെല്ലില്‍ ഒരുചെറിയ തടിപ്പ് കാണാം. ഇതൊരു ഗ്രന്ഥിയായി ചിലര്‍ പരിഗണിക്കുന്നു. വിരല്‍കൊണ്ടു തൊടുവാനും ഞെക്കുവാനും സാധിക്കും. അതിനാല്‍ ഇതു ഭൗതികമാണെന്നു ചിലര്‍ കണക്കാക്കുന്നു. അരൂപമായ ബിന്ദുമാത്രമാണ് മൂലാധാരം എന്നു ചിന്തിക്കുന്നവരും ഉണ്ട്. മൂലാധാരം ഊര്‍ജത്തിന്റെ കേന്ദ്രമാണ്. ഉറങ്ങിക്കിടക്കുന്ന ഒരു സര്‍പ്പത്തിന്റെ ആകൃതിയാണിതിനുള്ളത്. നട്ടെല്ലിന്റെ മുകള്‍ഭാഗത്തു വാലും മൂലാധാരത്തില്‍ തലഭാഗവും എന്നാണ് വ്യവസ്ഥ. തലഭാഗം മൂന്നരചുറ്റായും കാണക്കാക്കുന്നു.

മതസങ്കൽപം

മതാതീതആത്മീയതയാണ് യോഗമാർഗം. ജാതിയുടെയോ മ തത്തിന്റെയോ പേരിൽ എന്തെങ്കിലും തരത്തിലുള്ള വിവേ ചനം യോഗിക്ക് ഭൂഷണവുമല്ല.

മതം എന്തായിരിക്കണമെന്നതിൽ ഭൈരവനന്ദസ്വാമികൾക്ക് വ്യക്തമായ ഒരു ദർശനമുണ്ടായിരുന്നു. ഹംസ വിദ്യയ്ക്ക്, ഇന്ദുവിദ്യഎന്ന് കൂടി പേരുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ ഇന്ദുവിദ്യയാണ് നമ്മുടെ ഭാരതമുനിപുംഗവന്മാരായ ഹംസന്മാരുടെ കുലവിദ്യ. ആ വിദ്യ ഉപാസിക്കാനുള്ള മാർ ഗ്ഗ ത്തോട് കൂടി, ബാഹ്യാചാരങ്ങളായ സത്യം, വൈരാഗ്യം, സമ ഭാവന, ജീവകാരുണ്യം , കർത്തവ്യകർമ്മാനുഷ്ടാനം , ശരീരര ക്ഷ ഇവയുടെ പരിശീ ലങ്ങളോട് കുടിയ ഒരു പ്രത്യേക മതമുണ്ട്. അ താണ് ഇന്ദുമതം” (നിത്യബോധചന്ദ്രിക പുറം.8).

എന്നാൽ മതം അനുഷ്ഠിക്കുന്നതെന്തിന് എന്നതിലും അദ്ദേഹ ത്തിന് തെളിഞ്ഞ കാഴ്ച്പ്പാടുണ്ടായിരുന്നു. നിത്യബോധചന്ദ്രി കയുടെ പുറം 5-ൽ അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്. പുനർജ്ജ ന്മം ഉണ്ടെന്നിരിക്കട്ടെ ഇല്ലെന്നിരിക്കട്ടെ ഇഹലോക ക്ഷേമത്തിനും ആ ത്മസുഖത്തിനും ഒരു മതം അനുസരിക്കേണ്ടത് മനുഷ്യധർമ്മമാ ണെന്നാണ് എന്റെ അഭിപ്രായം” . ഇവിടെ,മതം എന്ന്പറയുന്നത് ഹംസസാധനയും അതിന്റെ പുഷ്ടിക്കാവശ്യ മായ മുകളിൽ പ്രസ്താവിച്ച ബാഹ്യാചാരങ്ങളും മാത്രമാണ്.

ഹംസവിദ്യയുടെ ഉപദേശത്തിന് നിശ്ചയിച്ചിട്ടുള്ള നിബന്ധന കളും നിഷ്കർഷകളും ഇതിന്റെ ഭാഗമാണ്.

അദ്ദേഹത്തിന്റെ മതസങ്കല്പത്തിൽ പുരോഹിതരും, ആരാധ കരും,വിഗ്രഹങ്ങളും, പൂജാവിളക്കുകളും,ബാഹ്യാരാധനയും ഉണ്ടായിരുന്നില്ല; ഗുരുശിഷ്യബന്ധംമാത്രമേ ഉണ്ടായിരുന്നുള്ളു.

മതത്തിലെ പൗരോഹിത്വത്തെ അദ്ദേഹം ഒട്ടും അംഗീകരി ച്ചിരുന്നില്ല. അതിനാൽ വൈദികസമ്പ്രദായങ്ങൾ അദ്ദേഹത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല . ജാതിയെയെയോ വർണ്ണാശ്രമ ങ്ങളെയോ അംഗീകരിച്ചുമില്ല. ഈ ദർശനം അദ്ദേഹം ഹം സയോഗചന്ദ്രികയിൽ പ്രകടിപ്പിക്കുന്നു: ദേഹജാതിവർണ്ണാ ശ്ര മങ്ങൾ,വേദങ്ങൾ, ശാസ്ത്രങ്ങൾ മുതലായവയെ കാലിലെ പൊ ടിപോലെ ഉപേക്ഷിക്കണം”(പുറം 108 )

പൗരോഹിത്യമതം ഹിന്ദുമതത്തിന് വരുത്തിവച്ച ദോഷങ്ങൾ അദ്ദേഹം ഹിന്ദുമതതത്വചന്ദ്രികയിലും നിത്യബോധചന്ദ്രികയി ലും, ദേവീഭാഗവതത്തെ അടിസ്ഥാനമാക്കിയും മറ്റും വിവ രിക്കുന്നുണ്ട്.

KUNDALINI is the name of a sleeping dormant potential force in the human organism. It is situated at the root of the spinal column. Some people think that it is a myth or an illusion. They are wrong. Kundalini is a dormant energy. It is a biological substance. In the masculine body it is in the perineum, between the urinary and excretory organs. In the female body it is at the root of the uterus, in the cervix. It is a physical structure. There we can see a small gland. We can even take it out and press it. This centre is known as MOOLADHARA CHAKRA .

 To awaken kundalini  we have to apply some yogic techniques. We must  have to practice asanas, pranayama, kriya yoga and meditations in order to awaken kundalini. When you are able to force your prana into the seat of kundalini then the energy –Kundalini-wakes up and makes its way to SAHASRARA at the top of the head. Kundalini passes through sushumna nadi-the central nervous canal-to the brain-saharara. It passes through CHAKRAS which are interconnected with the different silent areas of the brain. With the awaking  of kudalini there is an explosion in the brain. The dormant or sleeping areas of the brain start blossoming like flowers.

ശിവജ്ഞാനദീപിക

ഗുണത്രയവിവേകം 

സർവ്വജ്ഞനായാലും, മഹായോഗിയായാലും, ഗുണത്രയങ്ങ ളാൽ ഭിന്നഭാവംഉണ്ടാകാം. അങ്ങനെ സംഭവിച്ചു കഴിഞ്ഞാ ൽ ഭിന്ന-ഭേദഭാവങ്ങൾ ഉണ്ടായി മയായാൽ പതിതനാകുന്നു. ഭിന്നഭാവം ഉള്ളവൻ ജനി-മൃതികൾക്ക് വിധേയമാകുന്നു രാ ജസഗുണത്തിന്റെ പ്രഭാവത്തിൽ ആത്മബോധംനശിച്ച് വിനാ ശകരമായ പ്രവർത്തികളിൽ ഏർപ്പെടുന്നു. തമോ ഗുണത്തി ന്റെ സ്വാധിനത്താൽ ഈശ്വരനിന്ദ ചെയ്യുന്നു. ഇവ രണ്ടും അധഃപതനകാര ങ്ങളാണ്.

ലാഭാലാഭങ്ങൾ എല്ലാം ഈശ്വരനിൽ സമർപ്പിച്ചിട്ട്, സുഖ ദുഖങ്ങളെ സമഭാവനയിൽ കാണുന്ന യോഗി തിരമാലയ ടങ്ങിയ സമുദ്രംപോലെ ശാന്തനായി കാണപ്പെടുന്നു. ആ യോഗി സാത്വികനും പൂർണ്ണസന്തുഷ്ടനുമാണ്. സാത്വിക ഗു ണം നിഷ്കളങ്കം എന്നും ഈശ്വരന്റെ ആലയം എന്നും പ റയപ്പെടുന്നു.

സാധനയിൽ സത്വഗുണത്തിന്റെ പ്രാധാന്യം എന്താണെന്ന് ശി വജ്ഞാനദീപിക പറയുന്നു. പരാവിദ്യയായ ഹംസവിദ്യ സാ ത്വികസാധനയാണ്. അത് സത്വഗുണമുള്ളവരിലാണ് പ്രകാശി ക്കുന്നത്. രാജ-തമോഗുണങ്ങൾ മനസ്സിനെ സ്വാധീനിക്കുന്നു. അതിനാൽ, ഇന്ദ്രിയങ്ങളുടെ പ്രേരണയാൽ വശംവദമാകുന്ന മനസ്സിനെ നിയന്ത്രിച്ചെടുക്ക സാദ്ധ്യമല്ല.അ തുകൊണ്ട് സാധക ൻ സത്വഗുണവൃദ്ധിയിൽ അതീവശ്രദ്ധ ചെലുത്തണം.

പ്രസിദ്ധമായ ഒരു ഗുണപാഠകഥയുണ്ട്.ഒരിക്കൽ ഒരു സഞ്ചാ രി ഘോരമായ ഒരു വനത്തിൽ അകപ്പെട്ടുപോയി. വഴി കാ ണാതെ അലഞ്ഞുതിരിഞ്ഞ സഞ്ചാരി മുന്ന് കള്ളന്മാരുടെ മു ൻപിൽ അകപ്പെട്ടുപോയ. അപ്പോൾ ഒരു കള്ളൻ (രജോഗു ണം) മറ്റു രണ്ട് കള്ളന്മാരോടും പറഞ്ഞു: നമുക്കിവനെ ക യ്യും കാലും വെട്ടി സമ്പത്തുകവർന്നു കാട്ടിൽ ഉപേക്ഷിക്കാം .” അത് കേട്ടുനിന്ന രണ്ടാമത്തെ കള്ളൻ (തമോഗുണം)പറ ഞ്ഞു :”വേണ്ട നമുക്കിവനെ കൊന്നു കളയാം.” അത് കേട്ടു ദയതോന്നിയ മൂന്നാമത്തെ കള്ളൻ പറഞ്ഞു: വേണ്ട നിങ്ങൾ രണ്ട് പേരും അയാളെ ഇങ്ങോട്ടു വി ടൂ.ഞാൻ അയാളെ കാ ട് കടക്കാനായി സഹായിക്കാം”. മൂന്നാമൻ പറഞ്ഞത് മറ്റു രണ്ടും കള്ളന്മാരും അനുസരിച്ചു.

മൂന്നാമൻ യാത്രക്കാരനെ കാടിന്റെ അതിർത്തിവരെ അനുഗമിച്ചു. ജീവൻ തിരിച്ചുകി ട്ടിയതിൽ എങ്ങനെ നന്ദി പറയണമെന്ന് അയാൾക്കറിഞ്ഞുകു ടായിരുന്നു. എങ്കിലും യാത്രക്കാരൻ മൂന്നാമനെ തന്നോടൊ പ്പം വീട്ടിലേക്കു ക്ഷണിച്ചു ഒരു ദിവസം തന്റെ അതിഥിയാ യി കഴിയാൻ അഭ്യർത്ഥിച്ചു. എന്നാൽ മൂന്നാമത്തെ കള്ളൻ അത് നന്ദിപൂർവ്വം നിരാകരിച്ചുകൊണ്ട് പറഞ്ഞു. ഈ അ തിർത്തി കടന്നാൽ, പിന്നാലെ അവിടെ പോലീസും നിയമവു മുണ്ട്. അതുകൊണ്ട് ഞാൻ ഇല്ല. താങ്കൾ സന്തോഷകരമായി പോയിക്കൊള്ളൂ.”

മോക്ഷം എന്നത് പ്രകൃതിയുടെ സാമ്യാവസ്ഥയായ മുന്ന് ഗുണങ്ങളെയും അതിക്രമിക്കലാണ്. എന്നാൽ കൊടും വനാ ന്തരമായ ഈ പ്രകൃതിയിൽ നിന്നും രക്ഷപ്രാപി ക്കണമെങ്കിൽ നമുക്ക് വഴി കാട്ടിയാകുന്നത് സത്വഗു ണം മാത്രമാണ്. അതു കൊണ്ടാണ് “നിസ്ത്രൈഗുണ്യയോ ഭവാർജ്ജുന”എന്ന് അർജ്ജു നനെ ശ്രീകൃഷ്ണൻ ഉപദേ ശി ച്ചത്.

നാം കഴിക്കുന്ന ഭക്ഷണം സ്വഭാവത്തെ സ്വാധിനിക്കു ന്നുവെ ന്നത് പ്രസിദ്ധമാണ്. ഗുണങ്ങളുടെ വൃദ്ധിയിലും ക്ഷയത്തി ലും ഭക്ഷണങ്ങൾക്ക് ഗണ്യമായ സ്വാധീനം ഉണ്ട്. സാത്വികാ ഹാരംകഴിക്കുന്നവരിൽ സാത്വികഭാവും ഉണ്ടാകുന്നതുപോ ലെ രാജാസികവും താമസികവുമായ ഭക്ഷണ പദാർത്ഥങ്ങൾ ആഹരിക്കുകന്നവർക്ക് അതാത് ഗുണങ്ങളിൽ വൃദ്ധി ഉണ്ടാ കുന്നു. അതുകൊണ്ട് പരാവിദ്യോപാസകർ സാത്വികവുമായ ആഹാരങ്ങൾ മാത്രമേ ഭക്ഷിക്കാവു.

Pramod

 

Leave a Reply

Your email address will not be published.