പ്രാണായാമത്തിലൂടെ കുണ്ഡലിനിയെ ഉയർത്തുക എന്നതാണ് മറ്റൊരു മാർഗം. പ്രാണായാമം ശ്രദ്ധയോടെ പരിശീലിക്കുന്നവർക്കു മാത്രമേ ഇത് സാധ്യമാകൂ. പരിശീലനത്തിന് ശാന്തവും ശീതളവും ആയ ചുറ്റുപാടു വേണം. മനസ് പ്രസന്നമായിരിക്കണം. ഏകാഗ്രത വേണം . പ്രണയാമ ഫലമായി കുണ്ഡലിനി ഒരു വിസ്ഫോടനം പോലെ ഉണർന്നുയരും. വളരെ പെട്ടെന്ന് സഹസ്രാരത്തിൽ പ്രാപിക്കുകയും ചെയ്യും .പ്രാണായാമം ഒരു ശ്വസന വ്യായാമം മാത്രമല്ല. ശരീരത്തിൽ പ്രാണവായുവിനെ കൂടുതൽ എത്തിക്കുന്നതിന് ശാസ്ത്രീയമായ ശ്വസനമാർഗ്ഗം സ്വീകരിക്കേണ്ടതുണ്ട്. യോഗാഗ്നി ജ്വലിപ്പിച്ച് കുണ്ഡലിനിയെ ഉയർത്താനുള്ള ശക്തമായ തന്ത്രം കൂടിയാണിത്. എന്നാൽ ഇത് ശരിയായ മുന്നൊരുക്കത്തോടെ നടത്തേണ്ടതാണ്. മുന്നൊരുക്കമില്ലെങ്കിൽ ഉണ്ടാകുന്ന യോഗോ ർജ്ജം ലക്ഷ്യസ്ഥാനത്ത് പ്രാപിക്കാതെ വരും. ജലന്ധരബന്ധംതുടങ്ങിയ ബന്ധങ്ങളും പരിശീലിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ പ്രാണൻ ഉള്ളിൽ ഒതുങ്ങി ഉയർന്ന് യോഗ്യസ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ .
ശരിയായി പ്രാണായാമം ചെയ്യുമ്പോൾ മനസ്സിനെ ജയിക്കുവാൻ കഴിയും. ഇതുമൂലം ശരീരത്തിൽ അധിക ഊർജ്ജം ഉൽപ്പാദിപ്പിക്കും. തലച്ചോറിലെ ചില കേന്ദ്രങ്ങളെ ഇതു പ്രചോദിപ്പിക്കും . ശരീരത്തിൽ ബീജോൽപാദനത്തെ തടയും. ശരീരത്തിനകത്തെ ഊഷ്മാവ് കുറയും. ശ്വസനത്തിന്റെ എണ്ണം കുറയും. ഇത് മസ്തിഷ്ക തരംഗങ്ങളെ ബാധിക്കും. കർമ്മങ്ങളിലൂടെ ശരീരത്തെ ശുദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാറ്റങ്ങൾഉണ്ടാവില്ല .
കുണ്ഡലിനിയെ ഉണർത്തുവാൻ നേരെയുള്ളതും അല്ലാത്തതുമായ രീതികൾ സ്വീകരിക്കാം. പ്രാണായാമം നേരിട്ടുള്ള രീതിയാണ്. ഇതുമൂലം വേഗം ഫലം സിദ്ധിക്കും. വേഗത്തിൽ മാറ്റത്തിനു വിധേയമാകും. മാനസികവും ശാരീരികവും വികാരപരവുമായ തയ്യാറെടുപ്പുകൾ വേണം . അതിനായി താത്വികമായ അടിത്തറ ഒരുക്കണം .അല്ലെങ്കിൽ മാറ്റങ്ങൾ അപകടകരമായേക്കാം .അതിനാൽ പ്രാണായാമത്തിലൂടെ കുണ്ഡലിനിയെ ഉയർത്തുക പ്രയാസമേറിയ കാര്യം തന്നെയാണ്. അറിവുള്ള ഗുരുവിന്റെ മേൽനോട്ടത്തിൽ പ്രണയമ പരിശീലനം നടത്തണം.
