മനുഷ്യജന്മം കിട്ടുക എന്നത് അത്യന്തം ദുർലഭമായ കാര്യമാണ്. അതു കിട്ടിയിരിക്കുന്നു. സംസാര ദുഃഖമാകുന്ന മഹാസാഗരത്തെ തരണം ചെയ്തു നിത്യാനന്ദമായ മറുകരയിലെത്തുവാൻ പറ്റിയതാകുന്നു ഈ ദേഹമാകുന്ന കപ്പൽ . അതിനെ നയിക്കുവാൻ സമർത്ഥനായ ഒരു ക്യാപ്റ്റനെയും ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ഗുരുവാക്യങ്ങൾക്കനുസരിച്ച് യോഗസാധന ചെയ്തു മോക്ഷത്തിലേക്ക് നീങ്ങുക. പരമാത്മാവാകുന്ന കാറ്റ് അനുകൂലമായി വീശിക്കൊണ്ടിരിക്കുന്നു . ഈ കാറ്റിന്റെ ഗതി അനുസരിച്ച് ശരീരമാകുന്ന കപ്പലിനെ മോക്ഷമാർഗ്ഗത്തിലൂടെ നയിക്കുക. അപ്രകാരം നയിക്കുന്നവൻ പരമഫലത്തെ നേടുന്നതാണ്. അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ നശ്വരമായ ഭൗതിക സുഖത്തിലേക്ക് പോകുന്നവൻ ആത്മഘാതകൻ ആകുന്നു.

ശ്രീയുത ത്ബാലകൃഷ്ണനാ

Leave a Reply

Your email address will not be published.