മന്ത്രങ്ങൾ
നിത്യവു
മുള്ള മന്ത്ര പരിശീലനത്തിലൂടെ കുണ്ഡലിനിയെ ഉണർത്തുവാൻ കഴിയും. ഇതു ശക്തിയേറിയ രീതിയാണ്. പ്രയാസരഹിതവും ആണ് .എന്നാൽ സാധകന് ധാരാളം ക്ഷമാ ശീലവും പരിശീലനത്തിന് സമയവും വേണം. യോജിച്ച മന്ത്രം തരാൻ കഴിയുന്ന ഗുരുവിനെ കണ്ടെത്തുവാൻ കഴിയണം. അദ്ദേഹത്തിന് നിർദ്ദേശങ്ങൾ തരുവാനും മേൽനോട്ടം വഹിക്കാനും സന്നദ്ധത വേണം. ഇങ്ങനെ പരിശീലിച്ചാൽ മന്ത്രം മനസ്സിനെ സ്വാധീനിക്കും. ഉയർന്ന ശക്തിയെ പറ്റിയുള്ള ബോധം ജനിക്കും .അപ്പോൾ ഭൗതിക സമ്മർദ്ദങ്ങൾ ഏറെയുള്ള ചുറ്റുപാടിൽ അതിലൊന്നും പെടാതെ ജീവിക്കാൻ കഴിയും .
തടാകത്തിലേക്ക് ഒരു കല്ലെടുത്തിട്ടാൽ അത് വൃത്താകൃതിയിൽ ഓളങ്ങളുടെ തുടർച്ചയുണ്ടാക്കും. മന്ത്രം ചെല്ലുമ്പോൾ മനസ്സാകുന്ന സമുദ്രത്തിൽ പ്രകമ്പനങ്ങളുടെ തരംഗം ഉണ്ടാകും തുടർച്ചയായ മന്ത്രോച്ചാരണം മസ്തിഷ്കത്തിലെ ഓരോ കോശങ്ങളെയും പ്രകമ്പനം കൊള്ളിച്ചു ശുദ്ധീകരിക്കും. ഭൗതികവും മാനസികവും ആത്മീയവുമായ ശരീരത്തിൽ ശുദ്ധീകരണം സംഭവിക്കും.
മന്ത്രങ്ങൾ പലവിധത്തിൽ ഉരുവിടുന്ന വരുണ്ട് ചിലർ മന്ത്രങ്ങൾ ഉയർന്ന ശബ്ദത്തിൽ മൃദുലമായി ചൊല്ലുന്നു. അവർ ശാരീരികവും മാനസികവുമായി അതിൽ ലയിക്കുന്നു .അതു വ്യവസ്ഥാപരവും ആയിരിക്കും. ശ്വസനവുമായി ബന്ധപ്പെടുത്തി മാനസികമായി ചിലർ മന്ത്രം ചൊല്ലുന്നു. ചിലർ കീർത്തനങ്ങളിലൂടെ ശബ്ദമുയർത്തിയും മന്ത്രം ചൊല്ലുന്നുണ്ട് .ഈ പ്രവർത്തി മൂലാധാരത്തിൽ സമ്മർദ്ദം ചെലുത്തും. അതിൻറെ ഫലമായി കുണ്ഡലിനി ഉണരും എന്നാണ് പഠനങ്ങൾ പറയുന്നത്. നാദയോഗയും ഇതിനുപകരിക്കുന്നതാണ് .ഇവിടെ ശബ്ദങ്ങൾ ബീജമന്ത്രങ്ങളാണ്. പ്രത്യേക രാഗത്തിലുള്ള ഗാനങ്ങൾ പ്രത്യേക ചക്രങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ് .ഇതും കുണ്ഡലിനിയെ ഉണർത്തുവാൻ സഹായകമാണ് .ഹംസയോഗികൾ ഷോഡശാക്ഷരി മന്ത്രം കുണ്ഡലിനിയുടെ ഉണർവിനും ഉയർച്ചക്കുമായി പ്രയോജനപ്പെടുത്തുന്നു.
