ചക്രങ്ങളും മസ്തിഷ്‌കവും
കുണ്ഡലിനിയുടെ ഉണര്‍വും സഹസ്രാരത്തില്‍ ശിവശക്തിമേളനവും മസ്തിഷ്‌കവുമായിബന്ധപ്പെട്ടതാണ്. ആകെ മസ്തിഷ്‌കത്തിന്റെ പത്തില്‍ ഒമ്പതു ഭാഗവും നിദ്രയിലാണ്. ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ചിന്ത, വികാരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെനിന്നാണ് വരുന്നത്. മസ്തിഷ്‌കത്തിന്റെ പത്തില്‍ ഒന്‍പതു ഭാഗവും നിദ്രയിലാവാന്‍ കാരണം അവയ്ക്ക് ഊര്‍ജം ലഭിക്കുന്നില്ല എന്നതാണ്. ഇഡയും പിംഗളയും നല്‍കുന്ന പ്രവര്‍ത്തനോര്‍ജംകൊണ്ടാണ് പത്തിലൊരുഭാഗം പ്രവര്‍ത്തിക്കുന്നത്. പിംഗള ജീവിതവും ഇഡ അവബോധവുമാണ് പ്രദാനം ചെയ്യുന്നത്. ചിന്താശക്തിയില്ലാതെ ജീവിക്കുന്നവരുണ്ട്. അവര്‍ക്കു പ്രാണശക്തിയുണ്ട് മനശക്തിയില്ല എന്നു പറയണം. അതുപോലെ നിദ്രയിലാണ്ട മസ്തിഷ്‌കത്തില്‍ പ്രാണനെത്തുന്നുണ്ട്. എന്നാല്‍ അവബോധമില്ല. അതിനാല്‍ പ്രവര്‍ത്തനമില്ല. അതായത് ഇഡ അവിടെ പ്രവര്‍ത്തിക്കുന്നില്ല.
വൈദ്യുതി വിളക്കു തെളിയിക്കുവാന്‍ ആരും ബള്‍ബിനെ തൊടാറില്ല. പകരം അതുമായി ബന്ധപ്പെട്ട സ്വിച്ച് പ്രവര്‍ത്തിപ്പിക്കുകയാണു ചെയ്യുന്നത്. അതുപോലെ മസ്തിഷ്‌കഭാഗങ്ങളെ പ്രവര്‍ത്തിപ്പിക്കുവാന്‍അതുമായി ബന്ധപ്പെട്ട ചക്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാവും.
ആധുനികശാസ്ത്രം മസ്തിഷ്‌ക്കത്തെ പത്തു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എന്നാല്‍ യോഗശാസ്ത്രം ഇതിനെ ആറായി തിരിച്ചിരിക്കുകയാണ്. ഇവയെ ഉത്തേജിപ്പിക്കുവാനാണ് ചക്രങ്ങളില്‍ കേന്ദ്രീകരിക്കുന്നത്.
ഒരുവനില്‍ പത്തില്‍ ഒന്നോ അതില്‍കൂടുതലോ മസ്തിഷ്‌കഭാഗങ്ങള്‍ ഉണര്‍ന്നിട്ടുണ്ടെങ്കില്‍ അവനെ ജീനിയസ് എന്നു വിളിക്കാം. സാന്ദര്‍ഭികമായി ചിലരില്‍ മസ്തിഷ്‌ക ഭാഗങ്ങള്‍ ഉണരാറുണ്ട്. പ്രതിഭയുടെ മിന്നലാട്ടം എന്നതിനെ വിശേഷിപ്പിക്കാം. മസ്തിഷ്‌കം ഒരുവനില്‍ പൂര്‍ണമായി ഉണര്‍ന്നാല്‍ ദൈവികപ്രഭാവം എന്നു കണക്കാക്കണം.
സംഗീതജ്ഞര്‍, കണ്ടുപിടുത്തക്കാര്‍, കവികള്‍ തുടങ്ങിയവരില്‍ മസ്തിഷ്‌കത്തിന്റെ ഭാഗികമായ ഉണര്‍വ് സംഭവിച്ചിട്ടുണ്ട്. കുണ്ഡലിനിയുടെ ഉണര്‍വ് എന്നും വിശേഷിപ്പിക്കാം.
