ക്രിയായോഗം പരിശീലിച്ചും കുണ്ഡലിനിയെ ഉയർത്താമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട് .ലോകം രാജയോഗം പരിശീലിക്കുന്നവർക്കും ഇതു സാധിക്കും എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ .അസ്വസ്ഥവും രജോ ഗുണം കലർന്നതുമായ മനസ്സുകൾക്ക് ഇതിൽ പലപ്പോഴും വിജയിക്കാൻ കഴിയില്ല .അവരുടെ ശ്രമങ്ങൾ കൂടുതൽ അസ്വസ്ഥതയും കുറ്റബോധവും ഉണ്ടാക്കുന്നതിന് ഇടയാക്കുന്നുണ്ട് .ഇങ്ങനെയുള്ളവർക്ക് ക്രിയാ യോഗം ഏറെ ഫലപ്രദമാണ് എന്ന് ആചാര്യന്മാർ വിധിക്കുന്നുണ്ട്. ക്രിയാ യോഗം പരിശീലിക്കുമ്പോൾ പെട്ടെന്ന് ഫലം ഉണ്ടാകണമെന്നില്ല .കുണ്ഡലിനി ഉദാസീനമായി നിദ്രയിൽ കിടക്കും . തുടർച്ചയായ ധ്യാനങ്ങളിലൂടെ പതുക്കെ പതുക്കെ ഉണരും .
പരിശീലനത്തിന് ഇടയിൽ പിന്തിരിയാൻ മനസ്സ് പ്രേരിപ്പിക്കും .കുണ്ഡലിനിയെ ഉണർത്തി ഉയർത്തി ലക്ഷ്യം നേടുന്നതുകൊണ്ട് പ്രയോജനം ഇല്ല എന്ന് ചിന്തിക്കും .ചിലപ്പോൾ ഉറക്കമില്ലാത്ത അവസ്ഥയും മറ്റു ചിലപ്പോൾ എപ്പോഴും ഉറങ്ങുന്ന വിപരീത അവസ്ഥയും നേരിടേണ്ടി വരും .ഇതിനായി കളയുന്ന സമയം വ്യർത്ഥമാണ് എന്ന ചിന്തയും കടന്നു വരും ഇതിനെയൊക്കെ മറികടക്കാൻ കഴിഞ്ഞാലേ ക്രിയായോഗം ലക്ഷ്യത്തിലെത്തു,
രഹസ്യ മാർഗം
പിച്ചും മാർ ചില ആചാര്യന്മാർ അവരുടെതായ രഹസ്യമാർഗ്ഗത്തിലൂടെ സാധകന്റെ ശരീരത്തിൽ കുണ്ഡലിനിയെ ഉണർത്തുകയും ഉയർത്തുകയും ചെയ്തിട്ടുണ്ട് .സാധകന് ഒരു മായ കാഴ്ചയായി ഇതനുഭവപ്പെടും .സ്ഥിരമായ കുണ്ടലിനി ധ്യാനത്തിന് മാർഗം നല്ലതല്ല .ചില ആചാര്യന്മാർ സമാധി പരിശീലിക്കുമ്പോൾ ഇത് പ്രയോഗിക്കാറുണ്ട് .ഗുരു സാധകന്റെ ശരീരത്തിൽ സ്പർശിച്ചു കൊണ്ടും ചില മന്ത്രങ്ങൾ ചൊല്ലിയും തന്റെ സാധനാ ശക്തി ശിഷ്യനിലേക്ക് പ്രവഹിപ്പിച്ചു ലക്ഷ്യം നേടുന്നു .
താന്ത്രികമാർഗ്ഗം
താന്ത്രിക മാർഗ്ഗത്തിലൂടെ കുണ്ഡലിനിയെ ഉണർത്തി ഉയർത്താൻ ആചാര്യന്മാർക്ക് കഴിഞ്ഞിട്ടുണ്ട് .ഇതിലെ ചില ഘട്ടങ്ങൾ രഹസ്യ സ്വഭാവമുള്ളതാണ് .ശിവശക്തി സംയോഗത്തിന്റെ യോഗ തലമാണ് ഇതിൽ അടങ്ങിയിരിക്കുന്നത് . ഒരു നല്ല ഗുരുവിന്റെ ഉപദേശത്തിൽ വളരെ വേഗം ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിയും .ഗുരു നിർദ്ദേശിക്കുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം അറിയാതെ തന്നെ ശരീരത്തിനും മനസ്സിനും മാറ്റങ്ങൾ ഉണ്ടാകുന്നു .അടുത്ത ഘട്ടത്തെ പറ്റി ഉള്ള സൂചന പോലും ധ്യാനത്തിലൂടെ നമുക്ക് ലഭിക്കുന്നു .ഇവിടെയും ചില നിഷ്ഠകൾ സാധകൻ പാലിക്കേണ്ടതായിട്ടുണ്ട് .ഭക്ഷണം ക്രമീകരിക്കൽ ദാമ്പത്യത്തിൽ നിയന്ത്രണം മനസ്സിന്റെ ഏകീകരണം തുടങ്ങിയവയൊക്കെ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമാണ് .ഹംസ യോഗം താന്ത്രിക മാർഗ്ഗത്തിലൂടെ കുണ്ഡലിനിയെ ഉയർത്തുന്നതിനുള്ള മാർഗമാണ് .ശാസ്ത്രീയമായ മാർഗ്ഗവും ഇതുതന്നെ .യോഗ ഊർജ്ജത്തെ അമർത്തി വെക്കേണ്ടതിന്റെയോ മറ്റു വഴിക്ക് തിരിച്ചു വിടേണ്ടതിന്റെയോ ആവശ്യമില്ല .പ്രണയാമത്തെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ താന്ത്രികമാർഗ്ഗത്തിന് കഴിയുന്നുണ്ട് .അതുവഴി മനോ നിയന്ത്രണത്തിനും സാധിക്കുന്നു .
അവിചാരിതം
നാം ആഗ്രഹിച്ചില്ല എങ്കിലും നമ്മൾ നമ്മളിൽ കുണ്ഡലിനി പ്രവർത്തിക്കും .അതൊരു പ്രകൃതി നിയമമായി ആചാര്യർ കണക്കാക്കുന്നു .ചില പ്രത്യേക സിദ്ധികൾ ചിലരിൽ കൈവരുന്നത് ഈ തത്വമനുസരിച്ച് ആണ് . അവർ ആഗ്രഹിക്കുന്നില്ല എങ്കിൽ പോലും സംഭവിക്കും .
