കുണ്ഡലിനിയെ ഉണർത്തുവാനും അനുവധിമാർഗ്ഗങ്ങൾ തന്ത്രവിധി നിർദ്ദേശിക്കുന്നുണ്ട്. അതിൽ ഒന്നോ അതിൽ കൂടുതലോ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ് .ജന്മനായുള്ള ഉണർവ മാതാപിതാക്കൾ ഉയർന്ന ജീവിത മൂല്യങ്ങൾ സംരക്ഷിക്കുന്നവരാണ് എങ്കിൽ ജന്മനാ തന്നെ അവരിൽ ഉണർന്നിരിക്കാൻ സാധ്യതയുണ്ട്. ഭാഗികമായോ പൂർണ്ണമായോ ഉണർന്ന മസ്തിഷ്ക ഭാഗങ്ങൾ ഉണ്ടാകും. ഭാഗികമായ ഉണർവ് നേടിയവരെ സന്യാസി എന്നു വിളിക്കാം .അവതാരം, ദൈവപുത്രൻ തുടങ്ങിയ പദങ്ങൾക്ക് അർഹരാകുന്നവരുണ്ട്.ജന്മനാ ഉണർന്നിരിക്കുന്ന കുണ്ഡലിനി ഉള്ളവന് പ്രവർത്തനങ്ങൾ സ്വ നിയന്ത്രണത്തിൽ ആയിരിക്കും .എല്ലാം സ്വാഭാവികമായി തന്നെ നടക്കും. എന്തെങ്കിലും പ്രത്യേകത തന്നിൽ ഉണ്ടെന്ന് തോന്നൽ ഉണ്ടാവുകയുമില്ല ഉയർന്ന വീക്ഷണവും ചിന്തയും താത്വിക ബോധവും ഉണ്ടായിരിക്കും. ജീവിതത്തോടുള്ള മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും നിർമമത്വം അവരിൽ കാണാൻ കഴിയും. മാതാപിതാക്കൾ ജന്മം തന്നു എന്നു മാത്രമേ അവർ കരുതുകയുള്ളൂ. അവരുമായി സാമൂഹ്യബന്ധം സ്ഥാപിക്കാൻ അവർക്ക് കഴിയില്ല .ഒരു അതിഥിയെപ്പോലെ അവരോടൊത്ത് ജീവിക്കുന്നു എന്ന് ചിന്തിക്കുകയേയുള്ളൂ. ജീവിതത്തോട് വൈകാരികമായി പ്രതികരിക്കുവാൻ അവർക്ക് ആകില്ല. വളർന്നുവരുമ്പോൾ തൻറെ ദൗത്യം എന്തെന്നറിഞ്ഞ് അവർ പ്രവർത്തിക്കുകയും ചെയ്യും. ശങ്കരാചാര്യരുടെ കഥ നമുക്ക് അറിയാവുന്നതാണ്. കുട്ടിയായിരുന്നപ്പോൾ തന്നെ സന്യാസി ആകുവാനുള്ള അനുവാദം അമ്മയിൽ നിന്ന് ഒരു പ്രത്യേക തരത്തിൽ ശങ്കരാചാര്യർ നേടിയെടുത്തു. യേശുദേവനും തൻറെ വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിൽ അമ്മയോട് യാത്ര പറഞ്ഞു ലോകത്തിലേക്ക് ഇറങ്ങി. നാരായണഗുരു സ്വാമിയുടെ കഥയും മറ്റൊന്നല്ല സൂചിപ്പിക്കുന്നത് .പ്രസിദ്ധ സംഗീതജ്ഞനായ എസ് .പി. ബാലസുബ്രഹ്മണ്യത്തിന്റെ കഥ നമ്മൾ വായിച്ചു കേട്ടിട്ടുണ്ട് .പിതാവ് സംഗീതജ്ഞൻ ആയിരുന്നു എന്നാൽ അദ്ദേഹം മകനെ പാട്ട് പഠിപ്പിച്ചില്ല. ഭാവിയിൽ അദ്ദേഹം ഒരു വലിയ ഗായകനായി തീർന്നു .ഒരു യോഗിക്കോ പ്രതിഭാധനനോ ജന്മം കൊടുക്കണമെന്ന് ചിലർ ആഗ്രഹിക്കും. എന്നാൽ അത് നിസ്സാര കാര്യമല്ല യോഗ പരിശീലിച്ച ഭാര്യാഭർത്താക്കന്മാർക്കും ഇത് സാധ്യമാവില്ല. ചില പ്രത്യേക പരിസ്ഥിതി ഇതിനു വേണം. ഒരുവൻ അവൻറെ മുഴുവൻ ആഗ്രഹങ്ങളും ഇതിനായി സമർപ്പിക്കേണ്ടിയിരിക്കുന്നു. ആത്മീയ ചിന്തകളിൽ മുഴുകേണ്ടിയിരിക്കുന്നു .ആത്മീയ ചിന്തയോടെ ഒരു കുഞ്ഞ് ജനിക്കണമെന്ന് ചിന്തിക്കും. അവരുടെ വിശ്വാസപ്രമാണങ്ങൾ അതിനോട് യോജിക്കുന്നില്ല. ലൈംഗികബന്ധത്തിലൂടെ യോഗി ജനിക്കുമെന്ന് അവർ കരുതുന്നില്ല. കാരണം പാപത്തിന്റെ സന്തതിയായി യോഗിയെ അവർ പ്രതിഷ്ഠിക്കില്ല . ഈ രീതിയിൽ പുതുതലമുറയിലെ സൂപ്പർമാൻ ജന്മം എടുക്കും എന്ന് ചിന്തിക്കുന്നവരുണ്ട് യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീനുകൾക്ക് മാറ്റം വരാം .സയന്റിസ്റ്റ്, കലാകാരൻ ,പ്രതിഭാധനൻ ഇവരെയൊക്കെ ജീൻസ് പരിണാമത്തിലൂടെ ഉത്പാദിപ്പിക്കാം. എങ്കിൽ യോഗിയേയും സൃഷ്ടിക്കാൻ സാധിക്കും എന്ന് ചിന്തിക്കുന്നു.. നിങ്ങളുടെ അവബോധത്തെ മാറ്റിയെടുക്കാം .ശുക്ലം അണ്ഡം ഇവയെ പരിവർത്തനപ്പെടുത്തുന്നതു പോലെ ബോധതലത്തെയും മാറ്റിയെടുക്കാം. ഭക്ഷണമോ മരുന്നുകളോ കൊണ്ടും മാത്രം ജീനുകളിൽ മാറ്റം വരുത്താൻ കഴിയില്ല .എന്നാൽ അവബോധത്തിൽ മാറ്റം വരുത്തിയാൽ ഇത് സാധിക്കാവുന്നതാണ്. അതിൻറെ ഫലമായി ഉയർന്ന തലത്തിലുള്ള കുട്ടികൾക്ക് ജന്മം കൊടുക്കാൻ കഴിയും. അവർ യോഗികളായി ആത്മീയ പ്രബോധകരായി മാറും. വീട്ടിലും നാട്ടിലും ഈ ധാരണയുണ്ടെങ്കിൽ ഉയർന്ന ജീനിയസുകളെ ജനിപ്പിക്കുവാൻ തലമുറയ്ക്ക് കഴിയും ഈ തരത്തിൽ ചിന്തിക്കുന്നവർ ഇന്ന് ശാസ്ത്രീയ യുഗത്തിൽ ഉണ്ട്
2Omanakumary Balakrishnan, Pramod Kolappadi എന്നിവലൈക്ക്അഭിപ്രായംപങ്കിടുക
