സഹസ്രാരം കുണ്ഡലിനിയുടെ യഥാർത്ഥ സ്ഥാനം
കുണ്ഡലിനിയെ മൂലാധാര ചക്രത്തിലാണ് ഉയർത്തേണ്ടത് എന്ന ധാരണ പൊതുവേ ഉണ്ട് .
മൂലാധാരത്തിൽ ഉണർന്ന ഉയർന്ന മറ്റുചക്രങ്ങളെ തുടർച്ചയിൽ ഉണർത്തി മുകളിൽ സഹസ്താരത്തിലെത്തുന്നു എന്ന തെറ്റായ ചിന്തയുമുണ്ട് .കുണ്ഡലിനിയുടെ യഥാർത്ഥ സ്ഥാനം സഹസ്രാമാണ്. മറ്റുചക്രങ്ങൾ എന്നപോലെ ഒരു കേന്ദ്രത്തെ ഉണർത്താനുള്ള സ്വിച്ചു മാത്രമാണ് മൂലാധാരം .ഓരോ ചക്രവും സ്വതന്ത്രമാണ്. അവ മറ്റു ചക്രങ്ങളുമായി ബന്ധിക്കപ്പെടുന്നില്ല. മൂലാധാരത്തിൽ ഉണരുന്ന കുണ്ഡലിനി ശക്തി നേരിട്ട് സഹസ്രാരത്തിൽ എത്തിച്ചേരുന്നു .സ്വാദിഷ്ഠാനം മണിപ്പൂരം തുടങ്ങിയ കേന്ദ്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കുണ്ഡലിനിയെ ഒരു പ്രത്യേക ചക്രത്തിലോ എല്ലാ ചക്റങ്ങളിലുമോ ഉണർത്തുവാൻ കഴിയും ഓരോ ചക്രത്തിൽ നിന്നും സഹസ്രാരത്തിലേക്ക് ഉണർവിന്റെ ചലനം യാത്ര ചെയ്യുന്നു .ഉണർവ് ഒരിക്കലും തടസ്സപ്പെടുന്നില്ല .ആ ഭാഗം വീണ്ടും നിശ്ചലമാകുന്നു എന്നത് അവിടെനിന്ന് മൂരാധാരത്തിലേക്ക് മടങ്ങി എന്നാണ് അർത്ഥം.
ഒരു പ്രത്യേക ചക്രത്തിൽ കുണ്ഡലിനിയെ ഉണർത്തിയാൽ ആ ചക്രത്തിന്റെ സ്വഭാവ വിശേഷം അവബോധത്തിൽ ഉണ്ടാകും .ഒരു പ്രത്യേക ചക്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കുണ്ഡലിനിയെ ഉണർത്തിയാൽ അതിന്റേതായ സ്വഭാവം നമ്മിൽ ഉണ്ടാകുന്നതാണ്. സ്വാധിഷ്ഠാനചക്രത്തിൽ കുണ്ഡലിനിയെ ഉണർത്തുന്ന പരീക്ഷണം നടത്തിയാൽ സന്തോഷം ഉണ്ടാകും .മണിപൂര ചക്രത്തിലാണ് കുണ്ഡലിനിയെ ഉണർത്തുന്നത് എങ്കിൽ അഹം ബോധം ആണ് സംഭവിക്കുക. അനാഹതചക്രത്തിലാണ് എങ്കിൽ സ്നേഹം എന്ന വികാരം ആയിരിക്കും അധികം നിൽക്കുക .വിശുദ്ധി ചക്രത്തിൽ കുണ്ഡലിനി ഉണർന്നാൽ വിവേചന ശക്തി നമുക്ക് ലഭ്യമാകും. ആജ്ഞാ ചക്രം ഉണർന്നാൽ ഉൾവിളി, അറിവ് ,പിശേഷാൽബോധം എന്നിവയായിരിക്കും ഫലം .
നാഡികൾ ഉയർന്ന നിലവാരത്തിൽ ഉണർന്നാൽ പ്രത്യേക സിദ്ധികൾ ഉണ്ടാകാവുന്നതാണ്. മസ്തിഷ്കം ആ വിധത്തിൽ പ്രവർത്തിക്കും . മസ്തിഷ്കത്തിന്റെ താഴ്ന്ന ഭാഗത്ത് ഒരു കൂട്ടം കോശങ്ങൾ കാണുന്നുണ്ട്.അവ പ്രചോദന കേന്ദ്രം ആവുകയും ചെയ്യുന്നു .റെറ്റികുലർ ഫോർമേഷൻ എന്നതിനെ വിളിക്കാം. ചിലപ്പോൾ ഈ ഭാഗം മുഴുവനും ഉണർന്നു പ്രവർത്തിക്കും അല്ലെങ്കിൽ ഉറക്കത്തിൽ എന്നതുപോലെ വിശ്രമിക്കും. ഇതാണ് ഇതിന്റെ ഒരു ഫലം. ശബ്ദം ,സ്പർശനം ,വെളിച്ചം ഇവയുടെ സാമീപ്യവും സ്വാധീനവും ഇതിന് കാരണമാകും കുംഭകം ശ്വസനം ഇവ വഴി ഇത് സാധിക്കുകയും ചെയ്യാം. ഈ അവസ്ഥാവിശേഷം നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.
സഹസ്രാരം കുണ്ഡലിനിയുടെ യഥാർത്ഥ സ്ഥാനം
കുണ്ഡലിനിയെ മൂലാധാര ചക്രത്തിലാണ് ഉയർത്തേണ്ടത് എന്ന ധാരണ പൊതുവേ ഉണ്ട് .
മൂലാധാരത്തിൽ ഉണർന്ന കുണ്ഡലിനി ഉയർന്ന മറ്റുചക്രങ്ങളെ തുടർച്ചയിൽ ഉണർത്തി മുകളിൽ സഹസ്താരത്തിലെത്തുന്നു എന്ന തെറ്റായ ചിന്തയുമുണ്ട് .കുണ്ഡലിനിയുടെ യഥാർത്ഥ സ്ഥാനം സഹസ്രാമാണ്. മറ്റുചക്രങ്ങൾ എന്നപോലെ ഒരു കേന്ദ്രത്തെ ഉണർത്താനുള്ള സ്വിച്ചു മാത്രമാണ് മൂലാധാരം .ഓരോ ചക്രവും സ്വതന്ത്രമാണ്. അവ മറ്റു ചക്രങ്ങളുമായി ബന്ധിക്കപ്പെടുന്നില്ല. മൂലാധാരത്തിൽ ഉണരുന്ന കുണ്ഡലിനി ശക്തി നേരിട്ട് സഹസ്രാരത്തിൽ എത്തിച്ചേരുന്നു .സ്വാദിഷ്ഠാനം മണിപ്പൂരം തുടങ്ങിയ കേന്ദ്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കുണ്ഡലിനിയെ ഒരു പ്രത്യേക ചക്രത്തിലോ എല്ലാ ചക്റങ്ങളിലുമോ ഉണർത്തുവാൻ കഴിയും ഓരോ ചക്രത്തിൽ നിന്നും സഹസ്രാരത്തിലേക്ക് ഉണർവിന്റെ ചലനം യാത്ര ചെയ്യുന്നു .ഉണർവ് ഒരിക്കലും തടസ്സപ്പെടുന്നില്ല .ആ ഭാഗം വീണ്ടും നിശ്ചലമാകുന്നു എന്നത് അവിടെനിന്ന് മൂരാധാരത്തിലേക്ക് മടങ്ങി എന്നാണ് അർത്ഥം.

.