പ്രാണായാമത്തിലൂടെ കുണ്ഡലിനിയെ ഉയർത്തുവാൻ കഴിയും .ഇതിനായി ആദ്യം പ്രണായാമം പരിശീലിക്കണം .ശാന്തവും ശീതളവുമായ ചുറ്റുപാടിൽ വേണം ഈ പരിശീലനം നടത്തുവാൻ .ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ് .
പ്രണായാമം ഒരു ശ്വസന വ്യായാമം ആണ് .ഇതുമൂലം ശരീരത്തിൽ പ്രാണവായു എല്ലായിടത്തും എത്തിച്ചേരും .യോഗാഗ്നി ശരീരത്തിൽ ഉണ്ടാകും ,കുണ്ഡലിനിയെ ഉണർത്തുവാനും ഉയർത്തുവാനും ഇതുമൂലം കഴിയും .
പ്രാണായാമം വിദദ്ധനായ ഗുരുവിന്റെ ശിക്ഷണത്തിൽ പരിശീലിക്കണം .അല്ലാത്തപക്ഷം ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന യോഗാഗ്നി ശരിയായി വ്യാപിക്കുകയില്ല .പ്രാണബന്ധനത്തിനുള്ള പരിശീലനം മൂലം നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ യോഗാഗ്നിയെ വിതരണം ചെയ്യാൻ സാധകന് സാധിക്കും .അങ്ങനെ കുണ്ഡലിനിയെ സഹസ്രാരത്തിലേക്ക് ഉയർത്താനും കഴിയും .
പ്രാണായാമം പരിശീലിക്കുന്നതിനു മുമ്പ് ഷഡ്കർമ്മങ്ങൾആചരിക്കുന്നത് നല്ലതാണ് .അത് ശരീരത്തെ ശുദ്ധീകരിക്കും . പിന്നീട് ശ്വസനം ശരിയായി പരിശീലിച്ചാൽ മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയും. ശരീരത്തിൽ ഉണ്ടാകുന്ന അധിക ഊർജ്ജം മസ്തിഷ്കത്തിലെ ചില കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കും .ബീജങ്ങളുടെയും അണ്ഡങ്ങളുടെയും ഉൽപാദനത്തെ മന്ദീ ഭവിപ്പിക്കും .വികാരങ്ങൾ വർദ്ധിപ്പിക്കുന്ന ചൂട് കുറയ്ക്കും .ശ്വസനം മന്ദഗതിയിൽ ആക്കും . ഷഡ് കർമ്മ ആചരണം കൊണ്ട് ഇവയെ നേരിടുവാൻ സാധകനു സാധിക്കും .
കുണ്ഡലിനിയെ ഉണർത്താനും ഉയർത്താനുമുള്ള നേരായ മാർഗ്ഗമാണ് പ്രണായാമം .ഇതിന്റെ ഫലം വളരെ വേഗം ലഭിക്കുന്നതാണ് .എന്നാൽ സാധകൻ ഇതിന് തയ്യാറാകണം .മോഹം കൊണ്ടുമാത്രം ഫലം സിദ്ധിക്കുകയില്ല .മാനസികമായും താത്വികമായും ശാരീരികമായും വികാരപരമായും തയ്യാറെടുക്കുമ്പോൾ മാത്രമേ വിജയിക്കുകയുള്ളൂ .
