യോഗമാർഗ്ഗം. രാജയോഗം മനസ്സിനെ സംശുദ്ധമായ ജീവിതത്തിന് സജ്ജമാക്കുന്ന യോഗ രീതിയാണ്. വ്യക്തിയുടെ അവബോധത്തെ ഉന്നതമായ അവബോധം ആക്കി മാറ്റും. ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിക്കണം എന്നതായിരിക്കും സാധകന്റെ . ഇതിനായി തുടർച്ചയായ ധ്യാനം ആവശ്യമാണ് .
ഹഠയോഗത്തിന്റെ പരിശീലനം രാജയോഗത്തിന്റെ പരിശീലനത്തിലേക്ക് കടക്കാനുള്ള ആദ്യപടിയാണ്. ശരീരക്ഷമാത , ശരീര ശുദ്ധി, മനശുദ്ധി ഇവ ആദ്യം പരിശീലിക്കണം. ഹഠയോഗം ഈ ലക്ഷ്യം നേടാൻ സഹായകമാണ്. നല്ല ഒരു ഗുരുവിന്റെ സഹായം ഇതിനുവേണ്ടി വരും. ഭക്ഷണ ക്രമം സ്വീകരിച്ച് ശരീരത്തെ ഒരുക്കണം. യോഗാസനങ്ങൾ ശീലിച്ച് ശരീരത്തെ സ്വാധീനത്തിൽ ആക്കണം. അതുപോലെ പ്രണയാമം, ധ്യാനം ഇവയിലൂടെ മനസ്സിനെ നിയന്ത്രണത്തിൽ ആക്കണം.
ഈ നീണ്ട പഠന പരിശീലനങ്ങളിൽ വ്യാപൃതരാകുമ്പോൾ ചില സാധകർ ലക്ഷ്യം ഇനിയും അകലെയാണല്ലോ എന്ന് ചിന്തിക്കും .തന്റെ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങാൻ ചിലർ തയ്യാറാകും .ധ്യാനം ഭൗതിക നേട്ടങ്ങൾ തരുകില്ല എന്ന് ചിന്തിച്ച് പിന്തിരിയു ന്നവരും ഉണ്ട്. ചിലപ്പോൾ വിഷാദത്തിലേക്ക് കടക്കാനും സാധ്യതയുണ്ട് . ഈ പരിശീലനത്തിന് ക്ഷമയും അച്ചടക്കവും അനിവാര്യമാണ് .സഹിഷ്ണുത ഉള്ളവർക്ക് ഈ ഘട്ടം തരണം ചെയ്യാൻ കഴിയും . ശരീരവും മനസ്സും പാകപ്പെടുമ്പോൾ വികാരങ്ങൾ ശുദ്ധീകരിക്കപ്പെടും. മനസ്സ് കർമ്മോത്സുകമാകും .മനസ്സിന്റെ കേന്ദ്രീകരണം ധ്യാനത്തിലൂടെ നേടണം. കർമ്മയോഗം, ഭക്തിയോഗം ഇവ പാലിക്കുന്നത് ഉചിതമായിരിക്കും.
ഇതോടെ സാധകന്റെ സ്വഭാവത്തിൽ മാറ്റം വരും. വിശപ്പ് കുറഞ്ഞു വരും. ലൈംഗിക ചിന്തകൾ പിന്തള്ളപ്പെടും. തന്നിൽ നിന്നും കുടുംബത്തിൽ .നിന്നും സമൂഹത്തിൽ നിന്നു തന്നെയും വേർപെട്ടുനിൽക്കാനുള്ള പ്രവണതയുണ്ടാകും. ചിലരിൽ ലൗകിക ജീവിതത്തിലേക്ക് മടങ്ങണം എന്ന അതിമോഹം ഉണ്ടാകും. ഇതിനെ ചെറുത്തുനിൽക്കാൻ സാധകനു കഴിയണം. ഇതിനുശേഷം കുണ്ഡലിനിയെ ഉണർത്താനും ഉയർത്താനും ഉള്ള ശ്രമം തുടങ്ങാം
