ശ്രീ വിഷ്ണു സഹസ്രനാമം

ശശിധരൻ അകപ്പറമ്പ്

സർവജ്ഞ- യാതൊരുവൻ സർവ്വനും ജ്ഞാതാവുമായിരിക്കുന്നുവോ അവൻ സർവ്വജ്ഞൻ. ഇന്നതെന്നു പറയാൻ പാടില്ലാത്തവിധത്തിൽ എല്ലാം അറിയുന്നവൻ.
454 ജ്ഞാനമുത്തമം:- ഏറ്റവും ഉത്തമമായ ജ്ഞാനം ആത്മജ്ഞാനം. അത് സ്വരൂപമായിട്ടുള്ളവൻ. സത്യം ജ്ഞാനമനന്തംബ്രഹ്മതൈ: ഉ.മ:1 (ബ്രഹ്മം സത്യസ്വരൂപവും ജ്ഞാന സ്വരൂപവും അനന്തവുമാകുന്നു) എന്നു ശ്രുതി.
455 സുവ്രത്: സുമുഖ സൂഷ്മ: സുഘോഷ: സുഖദ: സുഹൃദ്: മനോഹരോജിത ക്രോധോവീരബാഹുർ വിദാരണ:
456 സുമുഖ:- ശോഭനമായ മുഖമുള്ളവൻ സുമുഖൻ. ആർത്തനും അർത്ഥാർത്ഥിക്കും ജിജ്ഞാസുവിനും ജ്ഞാനിക്കും എല്ലാം അവർക്ക് ആവശ്യമുള്ളതെല്ലാം നൽകും എന്ന് പ്രഥമ ദർശനത്തിൽ തന്നെ ബോധ്യം വരുത്തുന്ന മുഖം സുമുഖം. അതായത് ഹൃദയപത്മത്തിൽ പ്രകാശിക്കുന്ന പരമാത്മാവ്.
457 സൂക്ഷ്മ:- സ്ഥൂലതയ്ക്ക് കാരണഭൂതങ്ങളായ ശബ്ദസ്പർശാദികളില്ലാത്തവൻ സൂക്ഷ്മൻ. എത്ര ചെറിയവയിലും കടന്നുചെല്ലത്തക്കവിധം കൃശൻ. അണോരണീയാൻ മഹതോമഹീയാൻ എന്നു ശ്രുതി. അണുവിനേക്കാൾ അണുവും എത്ര വലുതിനേക്കാൾ വലുതും ആയിട്ടുള്ളവൻ. സർവ്വശക്തനായ പരമാത്മാവ്.

458 സുഘോഷ:- ശോഭനമായ ഘോഷം ഘോഷമെന്നാൽ വേദസ്വരം. വേദമെന്നാൽ ഓംകാരം. അതായത് ഓംകാരനാദം. അകാരം ഉകാരം മകാരം, അർദ്ധമാത്ര എന്നീ ഓംകാരത്തിന്റെ നാലു പാദങ്ങളിൽ നാലാമത്തെ പാദമായ അർദ്ധമാത്രയാകുന്ന നാദം. എല്ലാത്തിനും കാരണമായി എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നതും പുറമേ കേൾക്കാൻ പറ്റാത്തതും എന്നാൽ ഉള്ളിൽ യോഗികൾക്ക് സുഖമായി കേൾക്കാവുന്നതുമായ നാദം സുഘോഷം. ഈശ്വരൻ നാദസ്വരൂപനാണ്.
459:- പരമാനന്ദ സ്വരൂപമായ പരമാത്മാവിൽ നിന്ന് സദാ സുഖം പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. അതിനെ പ്രാപിക്കുന്ന സജ്ജനങ്ങൾക്ക് അളവറ്റ സുഖം ഇഹത്തിലും പരത്തിലും ലഭിച്ചുകൊണ്ടിരിക്കും. അതിനാൽ സുഖദൻ സഹസ്രദള മധ്യസ്ഥം സുധാബിന്ദുംഗ്രസേത്യഹോ
ക്ഷുദ്ദാഹാഹാരനിദ്രാധി ദുഖദാരിദ്രസങ്കുലൈ
നഃപീഢ്യതേ സകത്രാപി ചിദാനന്ദമയോ ഭവേൽ 460 സുഹൃത്:- എല്ലാ ജീവികളുടെയും ശോഭനമായ ഭൂമധ്യഹൃദയത്തിൽ സർവതിനും സാക്ഷിയായി വസിക്കുന്നതിനാൽ സുഹൃത്
(2)ഹൃദയപുഷ്പത്തിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രത്യുപകാരവാഞ്ഛ കൂടാതെ ഉപകാരം ചെയ്യുന്നവനാകയാലും സുഹൃത്ത്
461 മനോഹര:- ഉപാസകരുടെ, സജ്ജനങ്ങളുടെ മനസ്സിനെ നിരതിശയവും ആനന്ദസ്വരൂപവുമായ തന്നിലേക്ക് ആകർഷിക്കുന്നവൻ, ഹരിക്കുന്നവൻ ആകയാൽ മനോഹരൻ.
462 ജിതക്രോധ:- ജിതമായ- ജയിക്കപ്പെട്ട കീഴടക്കപ്പെട്ട ക്രോധത്തോടുകൂടിയവൻ ജിതക്രോധൻ.
(2)ധർമ്മസ്ഥാപനത്തിനുവേണ്ടിയാണ് ഭഗവാൻ മഹാവിഷ്ണു അസുരന്മാരോട് യുദ്ധം ചെയ്തിരുന്നത്. ക്രോധം മൂലമല്ല
463 വീരബാഹു:- വീരങ്ങളായ മിടുക്കുറ്റ ബാഹുക്കൾ- കൈകൾ ഉള്ളവൻ വീരബാഹു. കൈയൂക്കുള്ളവൻ സർവശക്തൻ
464 വിദാരണ:- വിശേഷണ ദാരണം ചെയ്യുന്നവൻ, പിളർക്കുന്നവൻ വിദാരണൻ.
(1) ജനന മരണരൂപമായ സംസാരചക്രത്തിൽപ്പെട്ട് അവശനായി ജീവികളുടെ മൂലാധാരത്തിൽ കിടക്കുന്ന ജീവനെ പ്രണവമാക്കുന്ന വാഹനത്തിലേറ്റി അതിസൂക്ഷ്മമായ സുഷുമ്നാ നാഡിയിലെ ബ്രഹ്മരന്ധ്രത്തിൽക്കൂടി ചൂഴ്ന്ന് മുകളിലേക്ക് പരമാത്മാവിലേക്ക് ഉദ്ധാരണം ചെയ്യുന്നവനാകയാൽ വിദാരണൻ
(2) അധാർമ്മികന്മാരെ വിദാരണം ചെയ്യുന്നവനാകയാൽ വിദാരണൻ
സ്ഥാപനസ്വശോവ്യാപീനൈകാന്മാനൈകേർമ്മകൃത്ത്
വത്സരോവത്സലോ വത്സീരത്സഗർഭോധനേശ്വര
465 സ്വാപന:- സ്വാപിപ്പിക്കുന്നവൻ, ഉറക്കുന്നവൻ സ്ഥാപകൻ, മായകൊണ്ട് ജനങ്ങളുടെ ആത്മബോധത്തെ മറയ്ക്കുന്നവൻ
466- തനിക്കുവശൻ, സ്വതന്ത്രൻ, പരാപേക്ഷയില്ലാത്തവൻ, അതിനാൽ സ്വവശൻ
467 വ്യാപി: -വ്യാപിക്കുക, പരക്കുക, എത്തിച്ചേരുക, സ്വഭാവമായിട്ടുള്ളവൻ. ആകാശംപോലെ സർവഗതൻ. എല്ലാത്തിലും എത്തിയവൻ
468 നൈകാത്മ:- നൈകങ്ങളായ അനേകങ്ങളായ ആത്മാക്കൾ- ജീവാത്മാക്കൾ ഉള്ളവൻ. പരമാത്മാവ്
469 നൈകകർമ്മകൃത്: അനേകകർമ്മങ്ങൾ ചെയ്യുന്നവൻ- നൈകകർമ്മകൃത്. സൃഷ്ടിസ്ഥിതി സംഹാരാദി. അനേക കർമ്മങ്ങൾ ചെയ്യുന്നവൻ
470 വത്സര:- ജഗത്തുക്കളെല്ലാം ഇവനിൽ വസിക്കുന്നതിനാൽ വത്സരൻ
(2) മായാനിർമ്മിതങ്ങളായ വത്സരങ്ങളെ ഗോപന്മാർക്കു ദാനം ചെയ്തതിനാൽ വത്സരൻ. വത്സരം- കൊല്ലം. കാലസ്വരൂപൻ
471 വത്സല:- അത്യന്തം സ്നേഹമുള്ളവൻ വത്സലൻ. ഭക്തവത്സലൻ. ആശ്രിതവത്സലൻ.
472 വത്സി:- വത്സന്മാരും വത്സങ്ങളും ഉള്ളവൻ വത്സി. ജഗത്ത് പിതാവാകായാൽ എല്ലാ പ്രാണികളും അദ്ദേഹത്തിന്റെ വത്സന്മാരാകുന്നു. അതിനാൽ വത്സി.
473 രത്നഗർഭ:- രത്നങ്ങൾ ഗർഭത്തിലുള്ളവൻ, രത്നങ്ങൾ ഗർഭങ്ങളായവൻ
സാഗരസ്വരൂപൻ. യഥാർത്ഥ രത്നം ആത്മാവാണ്. അനേകം ജീവാത്മാക്കൾ ഗർഭത്തിലുള്ള പരമാത്മാവ്
464 ധനേശ്വര:- ധനങ്ങളുടെ ഈശ്വരൻ ധനേശ്വരൻ. കുബേരൻ. വിത്തേശോയക്ഷ രക്ഷസാം- ഗീത. പുരുഷാർത്ഥങ്ങളുടെ അധിപതി. മോക്ഷദൻ
(2) ഏറ്റവും വലിയ ധനം (അർത്ഥം) മോക്ഷം. അതിനെ നൽകുന്നവൻ
ധർമ്മഗുബ്ധർമ്മകൃദ്ധർമ്മീ സദസത്ക്ഷരമക്ഷരം
അവിജ്ഞാതാ സഹസ്രാം ശുർവ്വിധാതാകൃതലക്ഷ്ണഃ
475 ധർമ്മഗുപ്:- ധർമ്മങ്ങളെ ഗോപനം ചെയ്യുന്നവൻ- സംരക്ഷിക്കുന്നവൻ ധർമ്മഗുപ്.
ധർമ്മ സ്ഥാപനാർത്ഥായ സംഭവാമിയുഗേയുഗേ- ഗീത 4:8 (ധർമ്മത്തെ രക്ഷിക്കുന്നതിനുവേണ്ടി ഞാൻ യുഗംതോറും അവതരിക്കുന്നു) എന്ന് ഭഗവദ് വചനം
476 ധർമ്മകൃത്:- ലോകസംഗ്രഹത്തിനായി ധർമ്മങ്ങളെ നിർവഹിക്കുന്നവൻ ധർമ്മകൃത്
477 ധർമ്മീ:- ധർമ്മങ്ങളെ ധരിക്കുന്നതിനാൽ ധർമ്മി. അതായത് ധർമ്മങ്ങൾക്കെല്ലാം ആധാരമായവൻ. ധർമ്മോസ്മത് കുലദൈവതം.
478:- സത്യസ്വരൂപമായ പരബ്രഹ്മമാകുന്നു സത്.
479 അസത്:- സത്തല്ലാത്തത് അസത്ത്. മായയാകുന്ന ഉപാധിയോടുകൂടിയ ദൃശ്യപ്രപഞ്ചം തന്നെ അസത്ത്. സദസച്ചാഹമർജ്ജുന- ഗീത
480 ക്ഷരം: -ക്ഷരിക്കുന്നത്- നശിക്കുന്നത് ക്ഷരം. നശ്വരമായ ചരാചരപ്രപഞ്ചം തന്നെ.
481 അക്ഷരം:- ക്ഷരമല്ലാത്തത്- നശിക്കാത്തത്- അക്ഷരം. ചരാചര പ്രപഞ്ചത്തിൽ നിന്ന് വ്യതിരിക്തമായ സാക്ഷാൽ പരബ്രഹ്മം.
482 അവിജ്ഞാതാ:- വിശേഷണം അറിയുന്നവൻ വിജ്ഞാതാവ്- ജീവാത്മാവ്. വിജ്ഞാതാവ് അല്ലാത്തവൻ അവിജ്ഞാതാവ് അതായത് പരമാത്മാവ്.
(2) ഭക്തന്മാരുടെ കുറ്റങ്ങളെ വകവയ്ക്കാത്തവൻ
483 സഹസ്രാംശു: ആയിരക്കണക്കിന് രശ്മികൾ ഉള്ളവൻ സഹസ്രാംശു. ജീവികളുടെയെല്ലാം ഭ്രൂമധ്യഹൃദയത്തിൽ പ്രശോഭിക്കുന്നതും സാധകർക്ക് അനുഭവവേദ്യവുമായ പരമാത്മാവായ ഹൃദയസൂര്യൻ. യോഗസാധനയാൽ ധീരന്മാരായ യോഗികൾ ഏകാഗ്രവും സൂക്ഷ്മവുമായ ബുദ്ധികൊണ്ട് ഈ ആത്മാവിനെ കാണുന്നു- കഠോപനിഷത് 3:12
(2) സൂര്യൻ മുതലായവയുടെ രശ്മികൾ യഥാർത്ഥത്തിൽ പരമാത്മാവിന്റേതുതന്നെയാകുന്നു. യദാദിത്യഗതംതേജ- ഗീത 15:12 (ആദിത്യനിൽ യാതൊരു തേജസ്സുണ്ടോ. അത് പരമാത്മാവിന്റേതാകുന്നുവെന്ന് ഭഗവദ് വചനം.
484 വിധാതാ:- വിശേഷണ ധരിക്കുന്നവൻ വിധാതാവ്. പ്രണവമാകുന്ന ചരടിനാൽ ഈ വിശ്വാസത്തേയും അതിലെ നാം ഉൾപ്പെടെയുള്ള സർവചരാചരങ്ങളെയും ചരടിൽ കോർത്ത മണികൾ- ഗീത- എന്ന പോലെ കോർത്തു ധരിക്കുന്നവൻ വിധാതാവായ പരമാത്മാവ്
485 കൃതലക്ഷണ:- നിത്യസിദ്ധമായ ചൈതന്യ സ്വരൂപത്തോടുകൂടിയവനാകയാൽ കൃതലക്ഷണൻ
(2) ഇദ്ദേഹം ലക്ഷ്ണങ്ങൾ അതായത് ശാസ്ത്രങ്ങൾ രചിച്ചിട്ടുള്ളതിനാൽ കൃതലക്ഷ്ണൻ.
ഗഭസ്തിനേമിഃ സത്ത്വസ്ഥഃ സിംഹോ ഭൂതമഹേശ്വരഃ
ആദിദേവോ മഹാദേവോ ദേവേശോ, ദേവഭ്യദ്ഗുരു
486 ഗഭസ്തിനേമി:- ഗഭസ്തി (രശ്മി)യുടെ നടുവിൽ സഹസ്രാരത്തിനുപരി യോഗിയുടെ ഹൃദയാകാരത്തിൽ വെട്ടിത്തിളങ്ങുന്ന ആത്മസൂര്യന്റെ രൂപത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗഭസ്തിനേമി (2) ആകാശത്തിൽ ശോഭിക്കുന്ന സൂര്യനാരായണൻ.
487 സത്വസ്ഥ:- സത്വഗുണത്തിൽ നിൽക്കുന്നവൻ സത്വസ്ഥൻ ശുദ്ധസത്വസ്വരൂപൻ എന്നും സത്വങ്ങളിൽ ജീവികളിൽ ജീവാത്മാവായിട്ട് സ്ഥിതി ചെയ്യുന്നവൻ എന്നും അർത്ഥം.
488 സിംഹ:- സിംഹതുല്യൻ സിംഹൻ. പരാക്രമി.
489 ഭൂതമഹേശ്വര:- എല്ലാത്തിനും ഉപരിയായും മഹാനായുമുള്ള സർവ്വജീവജാലങ്ങളുടെയും ഈശ്വരൻ.
490 ആദിദേവ:- സകല ഭൂതങ്ങളെയും ആദാനം ചെയ്യുന്നതിനാൽ ആദി. അങ്ങനെയുള്ള ആദിയും ദേവനുമാകയാൽ ആദിദേവൻ.
491 മഹാദേവ:- മഹാനും ദേവനുമാകയാൽ മഹാദേവൻ
492 ദേവേശ:- സർവദേവന്മാർക്കും ഈശൻ മേലാളൻ ആയിട്ടുള്ളവൻ ദേവേശൻ
493 ദേവഭൃദ്ഗുരു:- ദേവന്മാരെ ഭരിക്കുന്നവൻ ദേവഭൃഗദ്. ദേവന്മാരെ ഭരിക്കുന്നവനും ഗുരുവുമായവൻ, ദേവഭൃദ്ഗുരു.
ഉത്തരോഗോപതിർഗോപ്താ ജ്ഞാനഗമ്യഃപുരാതന ശരീരഭൂത ഭൃദ്ഭോക്താ കപ്പിന്ദ്രോ ഭൂരിദക്ഷിണ
494 ഉത്തര:- ഉത്തരിക്കുന്നവൻ- മേലോട്ടു കയറ്റുന്നവൻ. സംസാരബന്ധത്തിൽ നിന്ന് ജീവികളെ ഉദ്ധതരിക്കുന്നവൻ ഉത്തരൻ.
495 ഗോപതി:- ഗോക്കളുടെ, പശുക്കളുടെ പതി ഗോപതി. കാമക്രോധാദികളായ പാശങ്ങൾ കൊണ്ട് ബന്ധിക്കപ്പെട്ട ജീവാത്മാക്കൾ പശുക്കൾ. ജീവാത്മാക്കളുടെ പതി പരമാത്മാവ്.
(2) ഗോക്കളുടെ പാലനം ചെയ്യുന്നതിനാൽ ഗോപവേഷധാരികളായ ശ്രീകൃഷ്ണൻ ഗോപതിയാകുന്നു.
496 ഗോപ്താ:- ഗോപനം ചെയ്യുന്നവൻ രക്ഷിക്കുന്നവൻ ഗോപ്താവ്.
സർവചരാചരങ്ങളേയും രക്ഷിക്കുന്നവനാകയാൽ പരമാന്മാവായ ഗോപ്താവ്
(2) ഗോപനം ചെയ്യുക, മറയ്ക്കുക എല്ലാവരിലും ആത്മാവായി മറഞ്ഞിരിക്കുന്നവൻ
497- ജ്ഞാനഗമ്യ:- ജ്ഞാനം കൊണ്ടുമാത്രം ഗമിക്കപ്പെടാവുന്നവൻ- അറിയപ്പെടാവുന്നവൻ- ജ്ഞാനഗമ്യൻ
498 പുരാതന: പുരാ പണ്ട്. പരിച്ഛേദിപ്പിക്കാൻ കഴിയാത്ത കാലത്തുതന്നെ ഉള്ളവൻ, പുരാതനൻ
499 ഭോക്താ:- ഭുജിക്കുന്നവൻ ഭോക്താവ്. ഭുജിക്കുക എന്നാൽ പാലിക്കുകയും അനുഭവിക്കുകയും ചെയ്യുക. സകല വിശ്വസത്തേയും പാലിക്കുകയും സ്വരസമായ ആത്മാനന്ദം അനുഭവിക്കുകയും ചെയ്യുന്നതിനാൽ ഭോക്താവ്.