കുണ്ഡലിനിയെ തേടി 15

കുണ്ഡലിനിയെ തേടി 15 October 22, 2022Leave a comment

കുണ്ഡലിനിയെ ഉണർത്താനും ഉയർത്താനുമുള്ള നാലാമത്തെ രീതി ചില പ്രത്യേക മരുന്നുകൾ ഉപയോഗിക്കുക എന്നതാണ്.  ഔഷധികളാണ് എൽ എസ് ഡി തുടങ്ങിയവ അല്ല ഉദ്ദേശിക്കുന്നത്. ഔഷധി എളുപ്പമുള്ള രീതിയാണ് .എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രമേ ഇതിനെപ്പറ്റിയുള്ള ധാരണയുള്ളൂ. ശരീരത്തിന്റെ സ്വഭാവത്തെ മാറ്റാനും ശരീരത്തിലെ മൂലകങ്ങളെ പുനക്രമീകരിക്കാനും ഔഷധങ്ങൾക്ക് കഴിയും. കുണ്ഡലിനിയെ ഭാഗികമായോ പൂർണ്ണമായോ ഉണർത്തുവാൻ ഇതുമൂലം സാധിക്കുന്നതാണ്.  എന്നാൽ യോഗ്യനായ ഗുരുവിൻറെ നിർദ്ദേശം ഉണ്ടാവണം.

      ഭാരതീയ വേദങ്ങളിൽ സോമരസത്തെപ്പറ്റി പരാമർശം ഉണ്ട്. സോമലത കറുത്ത പക്ഷത്തിലെ പ്രത്യേക ദിവസങ്ങളിൽ ശേഖരിക്കുക .അതൊരു മൺകുടത്തിൽ ആക്കി മണ്ണിൽ കുഴിച്ചിടുക. അടുത്ത പൗർണമി നാളിൽ അതെടുത്തു നീരാക്കുക .അത് ഉപയോഗിക്കുമ്പോൾ ദർശനങ്ങൾ, അനുഭവങ്ങൾ ഇവയിൽ മാറ്റങ്ങൾ വരും .ഉയർന്ന അവബോധം ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യും . പേർഷ്യക്കാർ ഹോമ എന്ന പാനീയം ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നു. ബ്രസീലിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ചില പ്രത്യേകതരം കൂണുകൾക്ക് ഈ ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു മരിജിവാന, ഹാഷിഷ് ഇവക്ക് ഈ കഴിവ് പ്രദാനം ചെയ്യാൻ സാധിക്കുമെന്ന് ഹിമാലയത്തുള്ളവർ കരുതി .അതനുസരിച്ച് ഇവയുടെ ഉപയോഗം അവർ വ്യാപിപ്പിക്കുകയും ചെയ്തു .എന്നാൽ ഇത് അനാരോഗ്യത്തിന് കാരണമാകും എന്ന് അവർ ഓർത്തില്ല.

 കുണ്ഡലിനിയുടെ ഉണർവിനുള്ള എളുപ്പവഴികൾ ആയി ഔഷധപ്രയോഗത്തെ അടയാളപ്പെടുത്തുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇതുപോലുള്ള ചെടികൾക്ക് ഉണർവിനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലത് ദുർബലവും ചിലത് ശക്തവും ആയിരിക്കും ശരിയായ ഔഷധസസ്യം മൂലം വിശുദ്ധമാക്കപ്പെടുന്ന ദൈവീക ജീവികൾ വിശുദ്ധ നദികൾ തീർത്ഥ സ്ഥാനങ്ങൾ തുടങ്ങിയവ കാണുന്നു.

 ഔഷധസസ്യ സ്വാധീനം അധികരിച്ചാൽ ആത്മാവിന് ശരീരത്തിൽ നിന്ന് വേർപെട്ട് സഞ്ചരിക്കുവാൻ സാധിക്കും .ഇത് ചിലർക്ക് ഇന്ദ്രജാലം ആയി തോന്നാം .എന്നാൽ യാഥാർത്ഥ്യമായിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. സമാധി അവസ്ഥയിലെത്തി കുണ്ഡലിനിയെ ഉണർത്താൻ കഴിയും എന്ന് തെളിയിച്ചിട്ടുണ്ട് . ഈ പ്രത്യേക ഉണർവിൽ ലൈംഗിക ചിന്തകൾ ഒഴിവാക്കപ്പെടുന്നു. അതിനാൽ ചില സാധകർ ഈ ഔഷധസസ്യപ്രയോഗം ഇഷ്ടപ്പെടുന്നില്ല അവർ മറ്റ് ഔഷധസസ്യങ്ങളെ പ്രാപിക്കുന്നു .യോജിച്ച സസ്യത്തെ അന്വേഷിച്ചു കണ്ടെത്തുക സാധകന്റെ ഉത്തരവാദിത്വമാണ് ഔഷധം മൂലം കുണ്ഡലിനി ഉണർത്തപ്പെടുമ്പോൾ ശരീരം നിശ്ചലവും ശാന്തവും ആകും. ശാരീരിക ഉഷ്ണം കുറയുകയും ശാരീരിക പ്രവർത്തനം നല്ല രീതിയിലാവുകയും ചെയ്യും. എന്നാൽ അനന്തര കാലത്ത് പലരും ഇതിനെ ദുരുപയോഗം ചെയ്തു. യോഗ്യതയില്ലാത്തവർ ഈ ഔഷധപ്രയോഗത്തിലൂടെ നേട്ടങ്ങൾക്കായി ശ്രമിച്ചു. അതിനാൽ ഈ ഔഷധത്തെ പറ്റിയുള്ള അറിവ് യോഗികൾ വെളിപ്പെടുത്താതായി. ഇന്ന് ഈ രഹസ്യം അറിയുന്നവർ വളരെ കുറവാണ് . പിഴവുകൾ സംഭവിച്ചാൽ മസ്തിഷ്കത്തിനും നാഡികൾക്കും ക്ഷതം സംഭവിക്കാം മാനസികവും വികാരപരവും ശാരീരികവുമായ അച്ചടക്കം ഉള്ളവർക്ക് മാത്രമേ ക്ഷതങ്ങൾ ഉണ്ടാകാതിരിക്കൂ. ഔഷധരീതി ആരും പഠിപ്പിക്കുന്നില്ല  എങ്കിലും തലമുറകൾ ഇതിനെപ്പറ്റിയുള്ള അറിവുകൾ കൈമാറുന്നുണ്ട്. ഭാവിയിൽ മനുഷ്യനിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ സയൻസ് ഈ അറിവും പ്രത്യക്ഷമാക്കും.

Leave a Reply

Your email address will not be published.