കുണ്ഡലിനിയെതേടി 14

കുണ്ഡലിനിയെതേടി 14 October 8, 2022Leave a comment

തപസ്സ്

കുണ്ഡലിനിയെ

ഉണർത്താനുള്ള മൂന്നാമത്തെ മാർഗം തപസ്യ (തപസ്സ്)

 ആണ്. തപസ്യ ശുദ്ധീകരണമാണ് .മാനസികവും ശാരീരികവുമായി ശരീരം അഗ്നിശുദ്ധി വരുത്തുകയാണ് ഇതു മൂലം ചെയ്യുന്നത്. മനസ്സിന്റെയും വികാരങ്ങളുടെയും അഴുക്കായ ഭാഗങ്ങൾ നമ്മളിൽ ഉണ്ട്. പെരുമാറ്റം വികാരങ്ങൾ ഇവയെല്ലാം നശിപ്പിക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .അത് ശുദ്ധീകരണമാണ്. നഗ്നനായി നിൽക്കുന്നതോ മഞ്ഞിലും വെള്ളത്തിലും കഴിയുന്നതോ ആയി അതിനെ തെറ്റിദ്ധരിക്കരുത്. അർത്ഥശൂന്യമായ ആചാരങ്ങളുടെ പ്രകടനം അല്ല തപസ്സ് .

നിങ്ങൾ ഒരു സ്വഭാവം മാറ്റാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ ശക്തിയാർജിക്കുന്നതായി അനുഭവപ്പെടും .പുകവലി ,മദ്യപാനം മുതലായ ശീലങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇതുപോലുള്ള അനുഭവം ഉണ്ടാകാറുണ്ട്.ഉണർന്നിരിക്കുമ്പോൾ നിങ്ങൾ ആചരിക്കാൻ മടിക്കുന്നവ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും. സ്വപ്നങ്ങളെ അവസാനിപ്പിക്കുമ്പോൾ രോഗമായതു പ്രത്യക്ഷപ്പെടും. അപ്രകാരം ഉള്ള സ്വഭാവത്തെ അതിൻറെ മാനസികനിലയിൽ തന്നെ അവസാനിപ്പിക്കണം .വേരോടെ പിഴുതെറിയണം .ബോധതലത്തിൽ മാത്രം പോര. വാസന സംസ്കാരം ഇവയെ ഒഴിവാക്കാൻ തപസ്യ ഉപകരിക്കണം .

ആചാരങ്ങളുടെ സ്വാധീനം മനുഷ്യനിൽ അന്തർലീനമായ ശക്തികളെ ഉണർത്തുന്നതാണ് .ആധുനിക സമൂഹം ഇത് പരിഗണിക്കുന്നില്ല .മനുഷ്യൻ സന്തോഷത്തിന്റെ തത്വശാസ്ത്രത്തിൽ ജീവിക്കണമെന്നാണ്ഫ്രോയിഡിന്റെ സിദ്ധാന്തം .ഇത് അംഗീകരിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യുന്നത്. എപ്പോഴും ആഹ്ലാദത്തിന്റെ വഴികൾ തേടുന്നവർക്ക് നല്ല ശീലങ്ങൾ ഉറപ്പിക്കാൻ കഴിയാതെ വരും .എന്നാൽ ആചാരത്തിന്റെ മനശാസ്ത്രം ശക്തിയും സ്വാഭാവികതയും രൂപപ്പെടുത്തുവാൻ ഉള്ളതാണ് .

സുഖം തരുന്ന വസ്തുക്കളിൽ കേന്ദ്രീകരിച്ച് ജീവിക്കുമ്പോൾ മസ്തിഷ്കവും നാഡീവ്യൂഹവും ക്ഷീണിക്കുന്നു . അവബോധവും ഊർജ്ജവും നിരാസനത്തിൽ ആകുന്നു. അതിനാൽ നല്ല ആചരണങ്ങൾക്ക് കുണ്ഡലിനിയെ ഉണർത്തുന്നതിലും പങ്കുവഹിക്കാനാകും. സുഖഭോഗങ്ങളിൽ ആസക്തിയുള്ളവനെ അവനിലെ അധമ വികാരങ്ങൾ സ്വാധീനിക്കും .വളരെയധികം പ്രലോഭനങ്ങളിൽ അവൻ ചെന്നു വീഴും. സാത്താൻറെ സാന്നിധ്യവും തമസ്സിന്റെ സ്വഭാവവും അവനിൽ ഉണ്ടാവും. വിപരീത കർമ്മത്തിനുള്ള പ്രേരണയുണ്ടാകും .ചിലരിൽ ഭയം ശക്തിയാകും .ചിലരിൽ ലൈംഗികവിഭ്രമങ്ങൾ ഉണ്ടാവും. ചിലർ ദുർബലരും മെലിഞ്ഞവരും ആയിത്തീരും .

ഈ ഘട്ടത്തിൽ ചിലപ്പോൾ സിദ്ധികൾ പ്രത്യക്ഷപ്പെടുകയും ചെയ്യും .അവബോധം ചിലർക്ക് ഉണ്ടാകും. മറ്റുള്ളവരുടെ മനസ്സു വായിക്കാനും സ്വന്തം ചിന്തകൾ പ്രാവർത്തികമാക്കാനും മറ്റുള്ളവരുടെ ചിന്തകൾ നിയന്ത്രിക്കാനും കഴിയും. ആദ്യഘട്ടത്തിൽ ഈ സിദ്ധികൾ ദുർബലങ്ങളോ വിപരീതങ്ങളോ ആകാം. ഗുരു ഇതു തിരിച്ചറിയുകയും വേണ്ട നിർദ്ദേശങ്ങളും മുൻകരുതലുകളും എടുക്കുകയും ചെയ്യും . ഈ ധാരണയും തപസ്സിയിൽ ഏർപ്പെടുന്നവർക്ക് ഉണ്ടാകണം .അതുകൊണ്ട് ഈ രീതി എല്ലാവർക്കും സ്വീകരിക്കാൻ കഴിയുകയില്ല.

ഹംസ വിദ്യ വലിയ ഒരളവോളം തപസ്സിന്റെ ശക്തിയെ മാനിക്കുന്നുണ്ട്. ശരീരത്തെയും മനസ്സിനെയും പുനർ നിർമ്മിക്കുവാനും സംശുദ്ധമാക്കുവാനും തപസ്സ് ഹംസയോഗിയെ സഹായിക്കുന്നുണ്ട്.

1Pramod Kolappadi

Leave a Reply

Your email address will not be published.